മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
മഴ തുടരും; ഇന്ന് 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത നിര്‍ദേശം
തിരുവനന്തപുരം: കേരളത്തിലെ വിവിധയിടങ്ങളില്‍ ഇന്നും പരക്കെ മഴക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങൡ ഇടിമിന്നലോട് കൂടിയ നേരിയതോ, മിതമായതോ ആയ മഴയും, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിക്കാവുന്ന കാറ്റിനുമാണ് സാധ്യതയുള്ളത്. ബംഗാള്‍ ഉള്‍ക്കടലിലും തെക്കേ ഇന്ത്യക്ക് മുകളിലും കിഴക്കന്‍ കാറ്റ് ശക്തമായേക്കുമെന്നാണ് മുന്നറിയിപ്പ്.
മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഇന്ന് പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകള്‍ക്കാണ് യെല്ലോ മുന്നറിയിപ്പുള്ളത്. കഴിഞ്ഞ ദിവസങ്ങളില്‍ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളും, മലയോര ജില്ലകളിലും പ്രത്യേക ജാഗ്രത വേണം. കേരളത്തിന് പുറമെ തമിഴ്നാട്ടിലും മഴ സജീവമാകാനാണ് സാധ്യതയുള്ളത്.
നാളെമുതല്‍ നവംബര്‍ 2 വരെ സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴ വ്യാപകമാവുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."