'രാഹുലിനെ കാണാന്‍ ഇപ്പോള്‍ സദ്ദാം ഹുസൈനെ പോലെയുണ്ട്, ഭാരത് ജോഡോ യാത്രയില്‍ താരങ്ങളെ പങ്കെടുപ്പിക്കുന്നത് പണം നല്‍കി' പരിഹാസമഴിച്ചു വിട്ട് അസം മുഖ്യമന്ത്രി
അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും പരിഹസിച്ച് അസം മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ ഹിമന്ദ ബിശ്വ ശര്‍മ്മ. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള രാഹുലിന്റെ ഗുജറാത്ത് സന്ദര്‍ശനത്തെ പരിഹസിച്ച ഹിമന്ദ രാഹുല്‍ ഗാന്ധി സംസ്ഥാനത്ത് 'അദൃശ്യ'നാണെന്നും പരിഹസിച്ചു. ബി.ജെ.പി പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അസം മുഖ്യമന്ത്രി.
താടി വളര്‍ത്തിയ രാഹുലിനെ ഇറാഖ് മുന്‍ പ്രസിഡന്റ് സദ്ദാം ഹുസൈനോടാണ് ഹിമന്ത ഉപമിച്ചത്.
'വിസിറ്റിംഗ് പ്രൊഫസറെപ്പോലെയാണ് രാഹുല്‍ സംസ്ഥാനത്ത് എത്തുന്നത്. ഹിമാചല്‍ പ്രദേശില്‍ പ്രചാരണം പോലും നടത്തിയില്ല. തെരഞ്ഞെടുപ്പ് നടക്കാത്ത സ്ഥലങ്ങളില്‍ മാത്രമാണ് അദ്ദേഹം പോകുന്നത്. കാരണം അദ്ദേഹം പരാജയത്തെ ഭയപ്പെടുന്നു. പണം നല്‍കിയാണ് ബോളിവുഡ് താരങ്ങളെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുപ്പിക്കുന്നത് ' അസം മുഖ്യമന്ത്രി ആരോപിച്ചു.
രാഹുല്‍ എപ്പോഴും തയ്യാറായിരിക്കും. എന്നാല്‍ കളിക്കളത്തില്‍ ഇറങ്ങില്ല. ദിവസങ്ങളായി ഞാന്‍ നിരീക്ഷിക്കുന്നു. രാഹുലിന് ഒരു ശീലമുണ്ട്. ഗുവാഹത്തിയില്‍ ക്രിക്കറ്റ് മാച്ചുണ്ടെങ്കില്‍ അദ്ദേഹം ഗുജറാത്തിലായിരിക്കും. അവിടെയാണെങ്കിലും അദ്ദേഹം ബാറ്റും പാഡും ധരിച്ചിരിക്കും. കളിക്കാന്‍ തയ്യാറെടുക്കും, പക്ഷേ കളിക്കളത്തിലേക്ക് വരില്ലെന്നായിരുന്നു പരിഹാസം. ഗുജറാത്തില്‍ പാര്‍ട്ടി അധികാരം നിലനിര്‍ത്തുമെന്നും രണ്ടാം സ്ഥാനത്തിനു വേണ്ടിയാണ് കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും മത്സരിക്കുന്നതെന്നും ഹിമന്ദ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."