ആന്ധ്രയില്‍ ട്രെയിന്‍ അപകടം; 13മരണം, 40 പേര്‍ക്ക് പരുക്ക്
ആന്ധ്രയില്‍ ട്രെയിന്‍ അപകടം; 13മരണം, 40 പേര്‍ക്ക് പരുക്ക്
ഹൈദരാബാദ്: ആന്ധ്രയില്‍ ട്രെയിന്‍ അപകടം. 13 പേര്‍ മരിച്ചു. 40 പേര്‍ക്ക് പരുക്കേറ്റു. ഒരു പാസഞ്ചര്‍ ട്രെയിന്‍ സിഗ്നല്‍ മറികടന്ന് മറ്റൊരു ട്രെയിനിന്റെ പുറകിലിടിച്ചാണ് അപകടമുണ്ടായത്. ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയില്‍ ഈസ്റ്റ് കോസ്റ്റ് റെയില്‍വേ സോണ്‍ വാള്‍ട്ടെയ്ര്‍ ഡിവിഷനില്‍ കണ്ടകാപ്പള്ളിക്കും അലമാന്ദായ്ക്കും ഇടയിലായി ഇന്നലെ വൈകീട്ടാണ് അപകടമുണ്ടായത്. സിഗ്‌നല്‍ പിഴവാണ് കാരണമെന്നു കരുതുന്നതായി റെയില്‍വേ അധികൃതര്‍ പറഞ്ഞു.
കേബിള്‍ പൊട്ടിവീണതിനെ തുടര്‍ന്ന് സാവധാനത്തിലായിരുന്ന വിശാഖപട്ടണം-റായഗഡ പാസഞ്ചര്‍ ട്രെയിനിനു പിന്നാലെ വന്ന വിശാഖപട്ടണം- പലാസ പാസഞ്ചര്‍ റെഡ് സിഗ്‌നല്‍ അവഗണിച്ച് മുന്നിലെ ട്രെയിനിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്ന് അധികൃതര്‍ അറിയിച്ചു. മൂന്നു ബോഗികള്‍ പാളംതെറ്റി. അനുശോചിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും സഹായധനം പ്രഖ്യാപിച്ചു.
ജൂണ്‍ 2ന് ഒഡീഷയിലെ ബാലസോര്‍ ട്രെയിന്‍ ദുരന്തം നടന്ന അതേപാതയില്‍ തന്നെയാണ് ഇന്നലെ വൈകിട്ട് 6.42നു നടന്ന അപകടവും. ജൂണ്‍ 2ന് ബാലസോറിലെ ബഹനാഗ ബസാര്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്‌സ് ട്രെയിനില്‍ ഇടിച്ചു പാളം തെറ്റിയ ബംഗളൂരു- ഹൗറ സൂപ്പര്‍ ഫാസ്റ്റ് എക്‌സ്പ്രസിന്റെ ബോഗികളിലേക്ക് കൊറമാണ്ഡല്‍ എക്‌സ്പ്രസ് ഇടിച്ചുകയറി 296 പേരാണു കൊല്ലപ്പെട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."