മാണിയുടെ കരാര്‍ ശ്രമം വിലപ്പോവില്ല: കാനം
കൂത്തുപറമ്പ്: ഒരേസമയം യു.ഡി.എഫുമായും എല്‍.ഡി.എഫുമായും കരാര്‍ ഉറപ്പിച്ച് മുന്നോട്ടുപോകാനുള്ള കെ.എം മാണിയുടെ ശ്രമം വിലപ്പോവില്ലെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്.
പ്രാദേശിക പാര്‍ട്ടികളുമായി ആദര്‍ശത്തിന്റെ അടിസ്ഥാനത്തിലല്ലാതെ സ്നേഹബന്ധത്തിന്റെ പേരില്‍ ബന്ധമുണ്ടാക്കുന്നത് എല്‍.ഡി.എഫിന്റെ തകര്‍ച്ചയ്ക്ക് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.
എ.ഐ.വൈ .എഫ് ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി നടന്ന പൊതുസമ്മേളനം കൂത്തുപറമ്പ് ടൗണ്‍ സ്ക്വയറില്‍ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു കാനം. ജില്ലാ പ്രസിഡന്റ് അഡ്വ.എം.എസ് നിഷാദ് അധ്യക്ഷനായി. അഡ്വ.പി സന്തോഷ് കുമാര്‍, കെ.വി രജീഷ്, മഹേഷ് കക്കത്ത്, അഡ്വ:
പി അജയകുമാര്‍, ഇ.ഡി മഹേഷ്, വി.കെ സുരേഷ് ബാബു സംസാരിച്ചു.
പൊതുസമ്മേളനത്തിന് മുന്നോടിയായി യുവജന റാലിയും നടന്നു. ഇന്നു രാവിലെ 10ന് നടക്കുന്ന പ്രതിനിധി സമ്മേളനം അഡ്വ: കെ രാജന് ഉദ്ഘാടനം ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."