ഒരു കൂട്ടക്കൊലയിലേക്ക് കൂടി മുന്നറിയിപ്പുമായി ഇസ്‌റാഈല്‍; അല്‍ ഖുദ്‌സ് ആശുപത്രി ഉടന്‍ ഒഴിപ്പിക്കണമെന്ന്, ഒഴിപ്പിക്കല്‍ അസാധ്യമെന്ന് ഡോക്ടര്‍മാര്‍
ഒരു കൂട്ടക്കൊലയിലേക്ക് കൂടി മുന്നറിയിപ്പുമായി ഇസ്‌റാഈല്‍; അല്‍ ഖുദ്‌സ് ആശുപത്രി ഉടന്‍ ഒഴിപ്പിക്കണമെന്ന്, ഒഴിപ്പിക്കല്‍ അസാധ്യമെന്ന് ഡോക്ടര്‍മാര്‍
വെസ്റ്റ് ബാങ്ക്: ലോകം മുഴുവന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെടുമ്പോഴും യാതൊരു കൂസലുമില്ലാതെ ഗസ്സക്കുമേല്‍ ശക്തമായ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍. ഗസ്സയിലെ പ്രധാന ആശുപത്രകിളിലൊന്നായ അല്‍ ഖുദ്‌സിന് മേല്‍ വ്യോമാക്രമണം നടത്താനാണ് അടുത്ത നീക്കം. ആശുപത്രിക്ക് ഒഴിപ്പിക്കണമെന്ന് ഇസ്‌റാഈല്‍ മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു. ആശുപത്രിക്ക് ചുറ്റുമുള്ള പ്രദേശങ്ങളില്‍ ശക്തമായ ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
എന്നാല്‍ ആശുപത്രി ഒഴിപ്പിക്കല്‍ അസാധ്യമാണെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. നിരവധിയാളുകളാണ് ഇവിടെ ഐ.സിയുവില്‍ ഉള്ളത്. ഇന്‍ക്യുബേറ്ററില്‍ കഴിയുന്ന നിരവധി നവജാത ശിശുക്കളുമുണ്ട്. പാലസ്തീനിയന്‍ റെഡ് ക്രസന്റ് ചൂണ്ടിക്കാട്ടുന്നു. ഇവരേയും കൊണ്ട് മറ്റൊരിടത്തേക്ക് മാറുക എന്നത് അസാധ്യമാണ്. ആശുപത്രിക്കകത്തും പുറത്തുമായി 14,000ത്തിലേറെ ആളുകള്‍ അഭയം പ്രാപിച്ചവരായിട്ടുമുണ്ട്.
#Israel's military has been threatening to bombard Al Quds Hospital in #Gaza. This is what the hospital looks like now with nearly 14000 displaced Palestinians taking refuge in its courtyards. pic.twitter.com/wVpZAQQf0m
— Quds News Network (@QudsNen) October 29, 2023
കഴിഞ്ഞ ദിവസം ആശുപത്രി നില്‍ക്കുന്ന പ്രദേശത്ത് ശക്തമായ ആക്രമണം ഉണ്ടായിരുന്നു. നിരവധി ഹമാസ് പോരാളികള്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇസ്‌റാഈല്‍ പറയുന്നത്.
അതിനിടെ, ഫലസ്തീനിലെ അധിനിവേശ വെസ്റ്റ് ബാങ്കിലെ ജെനിനിലും നെബുലിസിലും റെയ്ഡ് വ്യാപിപ്പിച്ചിരിക്കുകയാണ് ഇസ്‌റാഈല്‍. ജെനിനില്‍ ഇസ്‌റാഈല്‍ സേനയുടെ വെടിയേറ്റ ഒരു ഫലസ്തീന്‍ പൗരന്‍ കൊല്ലപ്പെട്ടു. ഏഴ് പേര്‍ക്ക് പരുക്കേറ്റു. ഇബ്‌ന് സീന ആശുപത്രിക്ക് സമീപമായിരുന്നു റെയ്ഡ് നടന്നത്. അമീര്‍ അബ്ദുല്ല ഷര്‍ബാജിയാണ് കൊല്ലപ്പെട്ടത്. റെയ്ഡിനിടെയാണ് അമീര്‍ അബ്ദുല്ലക്ക് നേരെ ഇസ്‌റാഈല്‍ സേന വെടിയുതിര്‍ക്കുകയായിരുന്നു. പരുക്കേറ്റ ഒരാളുടെ നില ഗുരുതരമാണ്.
The @PalestineRCS report of evacuation threats to Al-Quds hospital in Gaza is deeply concerning.
— Tedros Adhanom Ghebreyesus (@DrTedros) October 29, 2023
We reiterate - it’s impossible to evacuate hospitals full of patients without endangering their lives.
Under International Humanitarian Law, healthcare must always be protected.
ഇതിനിടെ, ഇസ്‌റാഈല്‍ നടത്തിയ ഡ്രോണ്‍ ആക്രമണത്തില്‍ ജെനിനിലെ ഒരു കെട്ടിടം തകര്‍ന്നു. കെട്ടിടത്തില്‍ നിന്ന് വലിയ സ്‌ഫോടനവും പുകയും കണ്ടതായി അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു. ഇവിടെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. റെയ്ഡിന്റെ ഭാഗമായി നെബുലസ് നഗരത്തിലൂടെ ഇസ്‌റാഈല്‍ സൈനിക വാഹനങ്ങള്‍ കടന്നു പോകുന്നതിന്റെ വിഡിയോ അല്‍ ജസീറ പുറത്തുവിട്ടു.
ഒക്ടോബര്‍ 7ന് ആരംഭിച്ച ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗസ്സയില്‍ 8005 പേര്‍ മരിച്ചതായാണ് കണക്കുകള്‍ പറയുന്നത്. ഇതില്‍ 3,342 പേര്‍ കുട്ടികളാണ്. ലോകത്ത് നാലു വര്‍ഷത്തിനിടെ വിവിധ സംഘര്‍ഷങ്ങളില്‍ കൊല്ലപ്പെട്ട കുട്ടികളേക്കാള്‍ കൂടുതല്‍ കുട്ടികള്‍ ഈ മൂന്നാഴ്ചക്കിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊന്നു കളഞ്ഞെന്ന് ഒരു സര്‍ക്കാരിതര കുട്ടികള്‍ക്കായുള്ള സംഘടന പറയുന്നു. 2062 സ്ത്രീകളാണ് ഇതുവരെ കൊല്ലപ്പെട്ടത്. 460 പ്രായമായവരും കൊല്ലപ്പെട്ടു. ഇരുപതിനായിരത്തിലെറെ ഏകദേശ കണക്കനുസരിച്ച് 20,242 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അധിനിവിഷ്ട വെസ്റ്റ് ബാങ്കില്‍ നടത്തിയ ആക്രമണങ്ങളില്‍ 112 പേരാണ് കൊല്ലപ്പെട്ടത്. ഇവിടെ പരിക്കേറ്റവര്‍ 1900 ആളുകള്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."