യു.പിയില്‍ സഖ്യം ചെറുപാര്‍ട്ടികളുമായി മാത്രമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ദേശീയതലത്തില്‍ ആസൂത്രണം ചെയ്യുന്ന പ്രതിപക്ഷ സഖ്യം അടുത്തവര്‍ഷം ആദ്യത്തില്‍ നടക്കാനിരിക്കുന്ന യു.പി തെരഞ്ഞെടുപ്പിലുണ്ടാകില്ലെന്ന് സൂചന നല്കി കോണ്‍ഗ്രസ്.
യു.പിയില്‍ സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി പോലുള്ള വലിയ പാര്‍ട്ടികളുമായി സഖ്യമുണ്ടാനുദ്ദേശിക്കുന്നില്ലെന്നും ചെറുപാര്‍ട്ടികളുമായി മാത്രമായിരിക്കും സഖ്യമെന്നും കോണ്‍ഗ്രസ് യു.പി അധ്യക്ഷന്‍ അജയ്കുമാര്‍ ലല്ലു വ്യക്തമാക്കി. വലിയ പാര്‍ട്ടികളുമായി കൈകോര്‍ക്കുന്നത് ചിന്തിക്കുന്നേയില്ല. കോണ്‍ഗ്രസ് സംസ്ഥാനത്ത് തിരിച്ചുവരവിന് തയാറായി നില്‍ക്കുകയാണ്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയുടെ പ്രധാന എതിരാളിയായി കോണ്‍ഗ്രസിനെയാണ് ജനം കാണുന്നതെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പി, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയവയുടെ നേതൃത്വത്തിലുള്ള സര്‍ക്കാറുകള്‍ ജന വിശ്വാസത്തിനനുസരിച്ച് പ്രവര്‍ത്തിക്കുന്നതില്‍ പരാജയപ്പെട്ടു. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി വന്‍ വിജയം നേടുമെന്നും ലല്ലു പറഞ്ഞു. നേരത്തെ സമാജ്വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവും സമാനമായ നിലപാടുമായി രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസ് അടക്കമുള്ള വലിയ കക്ഷികളുമായി സഖ്യം ചേരില്ലെന്നും ചെറുകക്ഷികളുമായി സഖ്യത്തിന് ശ്രമിക്കുമെന്നുമായിരുന്നു അഖിലേഷ് പറഞ്ഞത്. ബി.എസ്.പി ഒറ്റക്ക് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."