HOME
DETAILS
MAL
പിഞ്ചു കുഞ്ഞിന് നേരെ പൂവന്‍കോഴിയുടെ ആക്രമണം; ഉടമക്കെതിരെ കേസ്
backup
November 23 2022 | 11:11 AM
കൊച്ചി: പിഞ്ചു കുഞ്ഞിനെ പൂവന്‍കോഴി ആക്രമിച്ചതിനെ തുടര്‍ന്ന് ഉടമക്കെതിരെ കേസ്്.എറണാകുളം മഞ്ഞുമ്മലില്‍ മുട്ടാര്‍ കടവിലാണ് രണ്ടു വയസുകാരന് നേരെ കോഴിയുടെ ആക്രമണമുണ്ടായത്. കുട്ടിയുടെ മുഖത്തും കണ്ണിനു താഴെയും തലയ്ക്കു പിന്നിലുമായി ഗുരുതരമായി പരുക്കേറ്റു. കഴിഞ്ഞ 18നായിരുന്നു സംഭവം.കുട്ടിയുടെ കുടുംബാംഗങ്ങളുടെ പരാതിയില്‍ കോഴിയുടെ ഉടമ കടവില്‍ ജലീലിനെതിരെ ഏലൂര്‍ പൊലീസ് കേസെടുത്തു.
മഞ്ഞുമ്മല്‍ സ്വദേശിയായ പരാതിക്കാരനെ കാണാന്‍ ആലുവയില്‍നിന്ന് മകളും കുടുംബവും എത്തിയപ്പോഴായിരുന്നു ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന കുട്ടിയെ ആണ് പൂവന് കോഴി ആക്രമിച്ചത്. ആശുപത്രി ചെലവും നഷ്ടപരിഹാരവും ആവശ്യപ്പെട്ടാണ് കുട്ടിയുടെ കുടുംബം പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."