യു.ജി.സി നെറ്റ് 2023; ഇതുവരെ അപേക്ഷിച്ചില്ലേ; അവസാന തീയതി നാളെ അവസാനിക്കും
യു.ജി.സി നെറ്റ് 2023; ഇതുവരെ അപേക്ഷിച്ചില്ലേ; അവസാന തീയതി നാളെ അവസാനിക്കും
യു.ജി.സി നെറ്റിന് അപേക്ഷിക്കാനുള്ള സമയ പരിധി നീട്ടി. അസിസ്റ്റന്റ് പ്രൊഫസര്‍, ഗവേഷക ഫെല്ലോഷിപ്പുകള്‍ എന്നിവക്കുള്ള യോഗ്യത പരീക്ഷയാണ് നാഷണല്‍ എലിജിബിലിറ്റ് ടെസ്റ്റ് (NET).
യു.ജി.സിയുടെ പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം ഒക്ടോബര്‍ 31 വരെ ഉദ്യോഗാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. നവംബര്‍ 1 മുതല്‍ 3 വരെ തെറ്റ് തിരുത്താനുള്ള അവസരവുമുണ്ട്. ഡിസംബര്‍ 6 മുതല്‍ 22 വരെയാണ് പരീക്ഷകള്‍ നടക്കുക. വിവിധ വിഭാഗങ്ങളിലായി 83 വിഷയങ്ങളിലാണ് പരീക്ഷയുള്ളത്. വിദ്യാര്‍ഥികള്‍ക്ക് ഒന്നിലേറെ വിഷയങ്ങള്‍ക്ക് അപേക്ഷിക്കാന്‍ സാധിക്കില്ല.
പരീക്ഷ
രണ്ട് പേപ്പറുകളായാണ് പരീക്ഷ നടത്തുക. ഒന്നാം പേപ്പറിന് 100 മാര്‍ക്കും, രണ്ടാം പേപ്പറിന് 200 മാര്‍ക്കുമാണ് ഉണ്ടാവുക. നെഗറ്റീവ് മാര്‍ക്കില്ല. എല്ലാ ജില്ലകളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.
യോഗ്യത
ബിരുദാനന്തര ബിരുദത്തില്‍ 55 ശതമാനം മാര്‍ക്ക് നേടിയവര്‍ക്ക് അപേക്ഷിക്കാം. പിന്നോക്ക വിഭാഗം, പട്ടിക, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗങ്ങള്‍ക്ക് 50 ശതമാനം മാര്‍ക്ക് മതിയാവും. പി.ജി അവസാന വര്‍ഷ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
പ്രായപരിധി
ജെ.ആര്.എഫിന് അപേക്ഷിക്കുന്നവര്‍ക്ക് 30 വയസ് കവിയാന്‍ പാടില്ല. പിന്നാക്ക, ഭിന്നശേഷി, ട്രാന്‍സ്ജെന്‍ഡര്‍ വനിതകള്‍ക്ക് 5 വര്‍ഷത്തെ വയസിളവുണ്ട്.
പരീക്ഷ ഫീസ്
ജനറല്‍ കാറ്റഗറിക്ക് 1150 രൂപയാണ് അപേക്ഷ ഫീസ്. ഒ.ബി.സി, സാമ്പത്തിക പിന്നോക്ക വിഭാഗത്തിലുള്ളവര്‍ക്ക് 600 രൂപ.
കൂടുതല്‍ വിവരങ്ങള്‍ക്ക് https://ugcnet.nta.nic.in/ സന്ദര്‍ശിക്കുക.
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."