കോണ്‍ഗ്രസിന്റെ ഈ പോക്ക് അപകടകരം; മുല്ലപ്പള്ളി രാമചന്ദ്രന്‍
കോഴിക്കോട്: കോണ്‍ഗ്രസിന്റെ ഈ പോക്ക് അപകടകരമെന്നും വ്യക്തിയാധിഷ്ഠിതമായ രാഷ്ട്രീയമല്ല ഇവിടെ വേണ്ടതെന്നും മുന്‍ കെ.പി.സി.സി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. കോണ്‍ഗ്രസിന്റെ ഉത്തരവാദിത്വം വളരെ വലുതാണെന്നും പ്രൈമറി സ്‌കൂള്‍ കുട്ടികള്‍ പോലും ഇങ്ങനെ പെരുമാറില്ലെന്നും മുല്ലപ്പള്ളി കുറ്റപ്പെടുത്തി. ഇന്ത്യയെന്ന ആശയം തന്നെ വീണുടയുന്ന സാഹചര്യമാണ് ഇപ്പോഴുള്ളത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.
വിഭാഗീയ പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കപ്പെടരുത്.തെരുവുകളിലേക്കിറങ്ങേണ്ട സമയമാണിത്. ഈ സാഹചര്യത്തിലാണ് പരസ്പരം പോരാടുന്നതെന്നും ശശി തരൂര്‍ വിഷയത്തില്‍ എഐസിസി ഇടപെടേണ്ട സാഹചര്യം ഇല്ല. കേരളത്തിലെ നേതാക്കള്‍ തന്നെ തിരുത്തണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തതോടൊപ്പം ചിലര്‍ രാവിലെ ഒന്നും ഉച്ചക്ക് വേറൊന്നും പറയുന്നു എന്ന് കെ മുരളീധരനെ പരോക്ഷമായി പരിഹസിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."