ഉറവിടം അവ്യക്തം; കേന്ദ്രസംഘം വീട് സന്ദര്‍ശിച്ചു
പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും
സാന്നിധ്യവും
അന്വേഷിക്കുന്നുണ്ട്
കോഴിക്കോട്: കോഴിക്കോട്ട് വീണ്ടും നിപാ മരണം സ്ഥിരീകരിച്ചതോടെ കുട്ടിക്ക് രോഗം പകര്‍ന്നതിന്റെ ഉറവിടം തേടി ആരോഗ്യ വകുപ്പ്. കേന്ദ്ര ആരോഗ്യ വിദഗ്ധരുടെ സംഘം കുട്ടിയുടെ വീട്ടില്‍ സന്ദര്‍ശനം നടത്തി. കുട്ടിയുടെ സമ്പര്‍ക്കങ്ങളും രോഗം പടരാനുണ്ടായ സാഹചര്യവുമാണ് സംഘം വിലയിരുത്തിയത്.
രോഗം വന്നതിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. പ്ലാസ്മ, സി.എസ്.എഫ്, സെറം എന്നീ മൂന്ന് സാംപിളുകളും പോസിറ്റീവാണെന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു.
കുട്ടിയുടെ വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിന് നേരത്തെ അപൂര്‍വമായ അസുഖം ബാധിച്ചിരുന്നു. മാത്രമല്ല വീട്ടിലെ തോട്ടത്തിലുണ്ടായ റംബൂട്ടാന്‍ കഴിച്ചതിന്റെ തൊട്ടടുത്ത ദിവസങ്ങളിലാണ് കുട്ടിക്ക് പനി വന്നതെന്നും പറയുന്നു. ഇവയെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യവും അന്വേഷിക്കുന്നുണ്ട്.
ഒരു ഘട്ടത്തിലും കുട്ടിക്ക് കൊവിഡ് പോസിറ്റീവായിരുന്നില്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും നടന്നുവരികയാണ്. ഇതുമായി ബന്ധപ്പെട്ട അവലോകനങ്ങള്‍ നടത്തുകയാണെന്നും മന്ത്രി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."