ഒമാൻ - കോഴിക്കോട് സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
ഒമാൻ - കോഴിക്കോട് സർവീസുകൾ വെട്ടിക്കുറച്ച് എയർ ഇന്ത്യ എക്സ്പ്രസ്
മസ്കത്ത്: ഒമാനിലെ മസ്കത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള സർവീസുകൾ എയർ ഇന്ത്യ എക്സ്പ്രസ് കുറച്ചു. പ്രതിദിനം സർവീസ് നടത്തിയിരുന്ന എയർ ഇന്ത്യ എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് ദിവസം മാത്രമാകും സർവീസ് നടത്തുക. നവംബർ ആദ്യവാരം മുതൽ സർവീസ് വെട്ടിക്കുറച്ച നടപടി പ്രാബല്യത്തിൽ വരും. എയർ ഇന്ത്യ എക്സ്പ്രസ് വെബ്സൈറ്റിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിലായിരിക്കും എയർ ഇന്ത്യ എക്സ്പ്രസ് കോഴിക്കോട് - ഒമാൻ സർവീസുകൾ നടത്തുക. വ്യാഴാഴ്ചകളിൽ രണ്ട് സർവീസുകളും മറ്റു ദിവസങ്ങളിൽ ഓരോ സർവീസുമാകും ഉണ്ടാവുക. പകൽ യാത്ര സാധ്യമാകുന്ന തരത്തിൽ പുതിയ സമയക്രമത്തിലായിരിക്കും സർവീസ് നടത്തും.
മസ്കത്ത്-കോഴിക്കോട് സലാം എയർ സർവീസുകൾ നേരത്തെ നിർത്തിയിരുന്നു. ഇതോടെ ഈ മേഖലയിലെ യാത്രക്കാരുടെ ദുരിതം ഇരട്ടിയാകും. സർവീസുകൾ കുറയുന്നതോടെ ടിക്കറ്റ് നിരക്ക് വർധിക്കാനും സാധ്യതയുണ്ട്.
അതേസമയം, മസ്കത്തിൽ നിന്ന് കൊച്ചിയിലേക്കും കണ്ണൂരിലേക്കും തിരുവനന്തപുരത്തേക്കുമുള്ള വിമാനങ്ങളും സലാലയിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനങ്ങളും തുടരും.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."