HOME
DETAILS

വീണ്ടും നിപാ ഒരു മരണം ; ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി മരിച്ചത് പതിമൂന്നുകാരന്‍

  
backup
September 06 2021 | 04:09 AM

%e0%b4%b5%e0%b5%80%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%81%e0%b4%82-%e0%b4%a8%e0%b4%bf%e0%b4%aa%e0%b4%be-%e0%b4%92%e0%b4%b0%e0%b5%81-%e0%b4%ae%e0%b4%b0%e0%b4%a3%e0%b4%82-%e0%b4%86%e0%b4%b6%e0%b4%99


സ്വന്തം ലേഖിക
കോഴിക്കോട്: മൂന്നു വര്‍ഷത്തിനു ശേഷം കേരളത്തിന് ആശങ്കയുണ്ടാക്കി വീണ്ടും നിപാ മരണം. 2018ല്‍ 18 പേരുടെ ജീവന്‍ അപഹരിച്ച നിപാ വൈറസിന്റെ മൂന്നാം വരവില്‍ കോഴിക്കോട് പതിമൂന്നുവയസുകാരന്‍ മരിച്ചു.
കോഴിക്കോട് ചാത്തമംഗലം മുന്നൂര്‍ വായോളി അബൂബക്കര്‍ ഉമ്മിണിയില്‍ വാഹിദ ദമ്പതികളുടെ ഏകമകന്‍ മുഹമ്മദ് ഹാഷിം ആണ് മരിച്ചത്. കുട്ടിയുടെ മരണം നിപാ വൈറസ് ബാധ കാരണമാണെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ശനിയാഴ്ച രാത്രി വൈകിയാണ് കുട്ടിക്ക് നിപാ സ്ഥിരീകരിച്ചത്.
ഛര്‍ദിയും മസ്തിഷ്‌ക ജ്വരവും ബാധിച്ച് നാലു ദിവസം മുന്‍പ് മെഡിക്കല്‍ കോളജ് ഉള്‍പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സ തേടിയ കുട്ടി ഇന്നലെ പുലര്‍ച്ചെ അഞ്ചോടെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ മരിക്കുകയായിരുന്നു. മൃതദേഹം നിപാ പ്രോട്ടോള്‍ക്കോള്‍ പാലിച്ച് ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ കണ്ണംപറമ്പ് ശ്മശാനത്തില്‍ ഖബറടക്കി. കുട്ടിയെ പരിചരിച്ച രണ്ടു ആരോഗ്യ പ്രവര്‍ത്തകരും നിപാ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തിലുണ്ട്.


കൊവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ വൈറസ് ബാധ അധികം പേരിലേക്ക് വ്യാപിക്കാന്‍ സാധ്യതയില്ലെന്ന നിഗമനത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. അതേസമയം കൊവിഡ് വ്യാപനം രൂക്ഷതയില്‍ തുടരുന്ന കേരളത്തില്‍ നിപാ വൈറസ് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ സ്ഥിതിയില്‍ ആശങ്കയേറിയിട്ടുണ്ട്.
നിപാ ബാധ റിപ്പോര്‍ട്ട് ചെയ്ത ചാത്തമംഗലം പഞ്ചായത്തും ചാത്തമംഗലം പഞ്ചായത്തിനോട് ചേര്‍ന്നുള്ള മുക്കം മുനിസിപ്പാലിറ്റിയിലേയും കൊടിയത്തൂര്‍ പഞ്ചായത്തിലേയും മൂന്നു കിലോമീറ്റര്‍ ചുറ്റളവിലുള്ള വാര്‍ഡുകളും കണ്ടെയ്ന്റ്‌മെന്റ് സോണാക്കി. ഇവിടെ റോഡ് അടച്ച് ശക്തമായ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.


നിപാ മരണം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഇന്നലെ രാവിലെ കോഴിക്കോട്ടെത്തിയ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഗസ്റ്റ് ഹൗസില്‍ പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്, തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവില്‍, വനംമന്ത്രി എ.കെ ശശീന്ദ്രന്‍ എന്നിവരുമായും ഉദ്യോഗസ്ഥരുമായും അവലോകന യോഗങ്ങള്‍ ചേര്‍ന്നു. സ്ഥിതിഗതികള്‍ വിലയിരുത്താനായി കേന്ദ്രസംഘവും കേഴിക്കോട്ടെത്തിയിട്ടുണ്ട്. സംഘം കുട്ടിയുടെ വീട് സന്ദര്‍ശിച്ചു സ്ഥിതിഗതികള്‍ വിലയിരുത്തി.


ഏഴ് ദിവസത്തിനകം ഓസ്‌ട്രേലിയയില്‍ നിന്ന് നിപായ്ക്കുള്ള മോണോ ക്ലോണല്‍ ആന്റിബോഡി മരുന്ന് എത്തിക്കുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. ആശങ്കവേണ്ടെന്നും ജാഗ്രത മതിയെന്നും മന്ത്രി പറഞ്ഞു. സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം എല്ലാ ദിവസവും ആരോഗ്യമന്ത്രി മാധ്യമങ്ങളെ കാണും. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയനും അറിയിച്ചു. നിപാ വൈറസിന്റെ ഉറവിടം കണ്ടെത്താന്‍ ഊര്‍ജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചര്‍ച്ച നടത്തി.
അസ്വാഭാവികമായ പനി, മരണങ്ങള്‍ എന്നിവ ഉണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ എല്ലാ ആശുപത്രികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


പ്രതിരോധം പ്രധാനം;
അറിയേണ്ടതെല്ലാം

സ്വന്തം ലേഖകന്‍
കണ്ണൂര്‍: കേരളത്തില്‍ വീണ്ടും നിപാ സ്ഥിരീകരിച്ചിരിക്കുന്ന സാഹചര്യത്തില്‍ നിപാ എന്ത്, എങ്ങനെ, പ്രതിരോധം, ചികിത്സ എന്നിവയെ കുറിച്ച് കൂടുതല്‍ അറിയാം.
എന്താണ് നിപാ?
ഹെനിപാ വൈറസ് ജീനസിലെ നിപാ വൈറസ് പാരാമിക്‌സോ വൈറിഡേ ഇനത്തിലെ വൈറസാണ്. പൊതുവേ മൃഗങ്ങളില്‍നിന്നും മൃഗങ്ങളിലേക്ക് പകരുന്ന അസുഖമാണ് നിപാ വൈറസ്. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുമുണ്ട്. മനുഷ്യരില്‍നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ അടുത്ത് പരിചരിക്കുന്നവരിലേക്ക് ശ്രദ്ധിച്ചില്ലെങ്കില്‍ രോഗം പകരാം. വൈറസ് ബാധയുള്ള വവ്വാലുകളുടെ കാഷ്ഠം കലര്‍ന്ന പാനീയങ്ങളും വവ്വാല്‍ കടിച്ച പഴങ്ങളും മറ്റും കഴിക്കുന്നതിലൂടെയും രോഗം പകരാം.
രോഗലക്ഷണങ്ങള്‍
അണുബാധയുണ്ടായാല്‍ അഞ്ച് മുതല്‍ 14 ദിവസം കഴിയുമ്പോഴാണ് രോഗലക്ഷണങ്ങള്‍ പ്രകടമാകുക. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ ബോധക്ഷയം വന്ന് കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്.


പകരാതിരിക്കാന്‍
ി കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
ി സാമൂഹിക അകലം പാലിക്കുക
ി ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് നന്നായി കഴുകുക. ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ചും കൈകള്‍ വൃത്തിയാക്കാം
ി രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
ി രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക
രോഗ സ്ഥിരീകരണം
തൊണ്ടയില്‍നിന്നും മൂക്കില്‍നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നും ആര്‍.ടി.പി.സി.ആര്‍ (റിയല്‍ ടൈം പോളിമറേസ് ചെയിന്‍ റിയാക്ഷന്‍) ഉപയോഗിച്ച് വൈറസിനെ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കും. അസുഖം പുരോഗമിക്കുന്ന ഘട്ടത്തില്‍ എലൈസ പരിശോധനയിലൂടെയും തിരിച്ചറിയാന്‍ സാധിക്കും.


സതീശന്റെ നയതന്ത്രം

കോണ്‍ഗ്രസില്‍ മഞ്ഞുരുക്കം

ഉമ്മന്‍ ചാണ്ടിയെയും ചെന്നിത്തലയെയും ചെന്നുകണ്ടു
യു.ഡി.എഫിലും ആശ്വാസം
യു.എച്ച് സിദ്ദീഖ്
കോട്ടയം: ഡി.സി.സി അധ്യക്ഷരെച്ചൊല്ലി സംസ്ഥാന കോണ്‍ഗ്രസില്‍ രൂപംകൊണ്ട കലഹം പരിസമാപ്തിയിലേക്ക്. സമവായത്തിന്റെ പാതതുറന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍ മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും നേരിട്ടു കണ്ടതോടെയാണ് മഞ്ഞുരുകിത്തുടങ്ങിയത്.
പുതുപ്പള്ളിയിലെ വസതിയിലെത്തിയാണ് ഉമ്മന്‍ ചാണ്ടിയുമായി സതീശന്‍ കൂടിക്കാഴ്ച നടത്തിയത്. കെ.പി.സി.സി, ഡി.സി.സി പുനഃസംഘടന സുഗമമാക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഇടഞ്ഞ നേതാക്കളുമായുള്ള അനുരഞ്ജന നീക്കം.
ഡി.സി.സി അധ്യക്ഷരുടെ നിയമനത്തെച്ചൊല്ലി ആഭ്യന്തരകലഹം രൂക്ഷമായിട്ട് ഒരാഴ്ചയായി. പരസ്പരം കടന്നാക്രമിച്ചു മുന്നേറുന്നതിനിടെയാണ് ഹൈക്കമാന്‍ഡിന്റെ കൂടി നിര്‍ദേശപ്രകാരം പ്രതിപക്ഷനേതാവ് അനുനയശ്രമവുമായി ഇറങ്ങിയത്.


പതിറ്റാണ്ടുകള്‍ നീണ്ട എ, ഐ ഗ്രൂപ്പുകളുടെ അപ്രമാദിത്വത്തിനു തിരിച്ചടി നേരിട്ടതോടെയാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയുമുള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ ഇടഞ്ഞത്. അതേനാണയത്തില്‍ കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍ ഉള്‍പ്പെടെയുള്ള നേതൃത്വവും തിരിച്ചടിച്ചതോടെ കലഹം മൂര്‍ച്ഛിച്ചു.
ഔദ്യോഗിക നേതൃത്വത്തിനെതിരേ എ, ഐ ഗ്രൂപ്പുകള്‍ കൈകോര്‍ത്തതോടെ കോണ്‍ഗ്രസിലെ തമ്മിലടി കൈവിട്ടുപോയ സ്ഥിതിയിലായി. പ്രശ്‌നപരിഹാരത്തിനു മധ്യസ്ഥത വഹിക്കാന്‍ നേതാക്കളില്ലാതെവന്നതും കലഹം രൂക്ഷമാക്കി. അങ്ങോട്ടുപോയൊരു ചര്‍ച്ചയില്ലെന്ന നിലപാടില്‍ മുതിര്‍ന്ന നേതാക്കള്‍ ഉറച്ചുനിന്നു. ഇതോടെ അങ്ങോട്ടുപോയി കണ്ടുള്ള അനുരഞ്ജനത്തിന് സതീശന്‍ തന്നെ മുന്നിട്ടിറങ്ങുകയായിരുന്നു.


സതീശന്റെ സന്ദര്‍ശനത്തോടെ കലഹം ഒഴിയുന്നുവെന്ന സൂചനയാണ് ഉമ്മന്‍ ചാണ്ടിയും ചെന്നിത്തലയും നല്‍കിയത്. എ.ഐ.സി.സിക്കു പട്ടിക കൈമാറുന്നതിനു മുമ്പ് അന്തിമചര്‍ച്ച നടത്താത്തതിലെ നീരസം ഇരുനേതാക്കളും കൂടിക്കാഴ്ചയില്‍ സതീശനെ അറിയിച്ചു. ഔദ്യോഗിക പക്ഷത്തേക്കു മാറിയ മുതിര്‍ന്ന നേതാവ് തിരുവഞ്ചൂര്‍ രാധാകൃഷ്ണനെയും വീട്ടിലെത്തി കണ്ട ശേഷമായിരുന്നു ചെന്നിത്തലയെ ഹരിപ്പാട്ടെ എം.എല്‍.എ ഓഫിസില്‍ സന്ദര്‍ശിച്ചത്. സംസ്ഥാന നേതൃത്വത്തിനെതിരേ രൂക്ഷ പ്രതികരണം നടത്തിയ ചെന്നിത്തലയെയും അനുനയത്തിന്റെ പാതയിലേക്കെത്തിക്കാന്‍ സതീശനു കഴിഞ്ഞു.
മഞ്ഞുരുകിയതിന്റെ സൂചന ഇരുനേതാക്കളും നല്‍കിയതോടെ തിരുവനന്തപുരത്ത് സുധാകരന്‍ കൂടി പങ്കെടുക്കുന്ന തുടര്‍ചര്‍ച്ചയുണ്ടാകും.
കെ.പി.സി.സി, ഡി.സി.സി ഭാരവാഹികളെ നിശ്ചയിക്കാനുള്ള ചര്‍ച്ചകളിലേക്ക് ഉടന്‍ തന്നെ നേതൃത്വം കടക്കും. ഇക്കാര്യത്തില്‍ നേതൃത്വം സ്വീകരിക്കുന്ന സമീപനം ആശ്രയിച്ചാവും എ, ഐ ഗ്രൂപ്പുകളുടെ തുടര്‍നിലപാട്. പാര്‍ട്ടിയിലെ തമ്മിലടിക്കിടെ യു.ഡി.എഫ് ഘടകകക്ഷിയായ ആര്‍.സ്.പി ഉയര്‍ത്തിയ പ്രതിഷേധം കെട്ടടങ്ങിയതും കോണ്‍ഗ്രസ് നേതൃത്വത്തിന് ആശ്വാസം പകരുന്നതായി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്രാഈല്‍ - ഹിസ്ബുല്ല സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമം; യുഎസ് - ഫ്രഞ്ച് മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍

International
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-26-11-2024

latest
  •  18 days ago
No Image

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം, മഴ ശക്തം, 8 ജില്ലകളിൽ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ച് തമിഴ്നാട്

National
  •  18 days ago
No Image

സംഭാലില്‍ വെടിയേറ്റതെല്ലാം അരക്ക് മുകളില്‍, അതും നാടന്‍ തോക്കില്‍നിന്ന്; കൊല്ലപ്പെട്ടവര്‍ നിരപരാധികളെന്ന് കുടുംബം 

National
  •  18 days ago
No Image

പത്തനംതിട്ടയിലെ പ്ലസ് ടു വിദ്യാർത്ഥിനിയുടെ മരണം; പോക്സോ വകുപ്പ് പ്രകാരം പൊലിസ് കേസെടുത്ത്

Kerala
  •  18 days ago
No Image

ചപ്പുചവറുകള്‍ കത്തിക്കുന്നതിനിടെ വസ്ത്രത്തില്‍ തീപിടിച്ച് പൊള്ളലേറ്റ വീട്ടമ്മ മരിച്ചു

Kerala
  •  18 days ago
No Image

കൊച്ചിയില്‍ കാറിന് മുകളിലേക്ക് കണ്ടെയ്നർ വീണ് അപകടം

Kerala
  •  18 days ago
No Image

ഇസ്​ലാമാബാദ് കത്തുന്നു; പിടിഐ പാർട്ടി പ്രവർത്തകരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ; 6 പേർ കൊല്ലപ്പെട്ടു, 'ഷൂട്ട് അറ്റ് സൈറ്റ്' ഉത്തരവ്

International
  •  18 days ago
No Image

ലിയോതേർട്ടീന്ത് എച്ച് എസ് എസ് സ്കൂളിലെ വിദ്യാര്‍ത്ഥികൾക്ക് കൂട്ടത്തോടെ ചൊറിച്ചിലും ദേഹാസ്വാസ്ഥ്യവും; സ്കൂളിന് അവധി നൽകി

Kerala
  •  18 days ago
No Image

തീവ്ര ന്യൂനമർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു, ബംഗാൾ ഉൾക്കടലിൽ ചുഴലിക്കാറ്റ് മുന്നറിയിപ്പ്, കേരളത്തിൽ മഴ സാധ്യത

Kerala
  •  18 days ago