കാറിന്റെ പവറുള്ള 'മുച്ചക്ര' വാഹനത്തെ നോട്ടമിട്ട് ആനന്ദ് മഹീന്ദ്ര; ഇന്ത്യയിലെക്ക് എത്തുമോ?
ന്യൂയോര്‍ക്കിലെ മാന്‍ഹാട്ടന്‍ തെരുവിലെ ഒരു 'മുച്ചക്ര' വാഹനത്തിന്റെ ചിത്രം മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര തന്റെ എക്‌സ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തത് മുതല്‍ അതിനെ സംബന്ധിച്ച ചര്‍ച്ചയിലാണ് വാഹന പ്രേമികള്‍.കാനഡ ആസ്ഥാനമായുള്ള കാമ്പാഗ്ന മോട്ടോഴ്‌സ് നിര്‍മ്മിക്കുന്ന രണ്ട് സീറ്റുകളുള്ള ത്രീവീലര്‍ വാഹനമായ 'TRex RR' എന്ന വാഹനത്തിന്റെ ചിത്രമായിരുന്നു മഹീന്ദ്ര പോസ്റ്റ് ചെയ്തിരുന്നത്. വാട്ടര്‍കൂള്‍ഡ്, ഇന്‍ലൈന്‍ 4സിലിണ്ടര്‍ എഞ്ചിന്‍ ഉപയോഗിച്ചിരിക്കുന്ന ഈ വാഹനത്തിന് 208 bhp പവറും 160 nm പീക്ക് ടോര്‍ക്കും ഉത്പാദിപ്പിക്കാന്‍ സാധിക്കും. മൂന്ന്് ചക്ര വാഹനമാണെങ്കിലും ഒരു കാറിന്റെ കരുത്ത് വാഹനത്തിനുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാങ്കേതിക വിദ്യയിലും പുത്തന്‍ ഐഡിയകളിലും നിക്ഷേപിക്കാന്‍ താത്പര്യമുള്ള വ്യക്തിയായ ആനന്ദ് മഹീന്ദ്ര,TRex ല്‍ നിക്ഷേപം നടത്താനോ, വാഹനത്തെ ഇന്ത്യന്‍ മാര്‍ക്കറ്റിലേക്ക് അവതരിപ്പിക്കാനോ തയ്യാറാകുമോ എന്നാണ് വാഹന പ്രേമികള്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച അഭ്യൂഹങ്ങള്‍ ഒഴികെ സ്ഥിരീകരിക്കപ്പെട്ട റിപ്പോര്‍ട്ടുകളൊന്നും ഇതുവരേക്കും പുറത്ത് വന്നിട്ടില്ല.
I spot this ‘three wheeler’ in Manhattan. It’s no commercial rickshaw! And it’s certainly not about last~mile-mobility. This one has style oozing out of it. One day from an Indian company? After all, we’re the global heavyweights in 3-wheelers…? @sumanmishra_1 pic.twitter.com/tWsdte0Ny6
— anand mahindra (@anandmahindra) October 28, 2023
Content Highlights:Anand Mahindra spots unique three wheeler with a twist in Manhattan
ഓട്ടോമൊബൈല്‍ സംബന്ധമായ കൂടുതല്‍ വാര്‍ത്തകള്‍ അറിയാന്‍ ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യുക
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."