പഞ്ച്ഷീര്‍ പൂര്‍ണമായും പിടിച്ചടക്കിയെന്ന് താലിബാന്‍; നിഷേധിച്ച് എന്‍.ആര്‍.എഫ്
കാബൂള്‍: പഞ്ച്ഷീര്‍ താഴ്‌വര പൂര്‍ണമായും പിടിച്ചടക്കിയെന്ന് അവകാശപ്പെട്ട് താലിബാന്‍. കടുത്ത പോരാട്ടത്തിനൊടുവിലാണ് താഴ്‌വര കൈപ്പിടിയിലൊതുക്കിയതെന്നാണ് പറയുന്നത്. ഈ വിജത്തോടെ രാജ്യം പൂര്‍ണമായും യുദ്ധമെന്ന പ്രതിസന്ധയിയില്‍ നിന്ന് മുക്തി നേടിയിരിക്കുന്നു. താലബാന്‍ വക്താവ് പ്രതികരിച്ചതായി ബി.ബി.സി റിപ്പോര്‍ട്ട് ചെയ്യുന്നു.
താലിബാന്‍ സൈനികര്‍ പഞ്ച്ഷീര്‍ പ്രവിശ്യാ ഗവര്‍ണറുടെ വസതിയുടെ കവാടത്തിനു മുന്നില്‍ നില്‍ക്കുന്ന ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഇത് ശരിയല്ല്. തെറ്റായ പ്രചരണമാണ്. താലബാന്‍ പഞ്ച്ഷീര്‍ പിടിച്ചെടുത്തിട്ടില്ല. ഇക്കാര്യം നിഷേധിക്കുന്നുവെന്നും നാഷണല്‍ റെസിസ്റ്റന്‍സ് ഫ്രണ്ട് (എന്‍ആര്‍എഫ്) വക്താവ് അലി മൈസാം ബി.ബി.സിയോട് പറഞ്ഞു. താലിബാനെതിരേ ശക്തമായ പ്രതിരോധം തീര്‍ത്ത വിമത പോരാളി ഗ്രൂപ്പിന്റെ നേതാവായ അഹ്മദ് മസൂദ് സംഭവത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ താലിബാന്‍ വിരുദ്ധ പോരാളികള്‍ യുദ്ധക്കളത്തില്‍ കനത്ത നഷ്ടം നേരിട്ടതായി സമ്മതിക്കുകയും വെടിനിര്‍ത്തലിന് താല്‍പര്യം പ്രകടിപ്പിക്കുകയും ചെയ്തിട്ടുണ്ട്. 'താലിബാന്‍ പഞ്ച്ഷീറിലെ സൈനിക പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും സൈന്യത്തെ പിന്‍വലിക്കണമെന്നും' എന്‍ആര്‍എഫ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.'പകരം, സൈനിക നടപടികളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ തങ്ങള്‍ തങ്ങളുടെ സേനയെ നിര്‍ദ്ദേശിക്കും'സംഘം പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം, യുഎസ് സൈന്യത്തെ സമ്പൂര്‍ണമായി പിന്‍വലിച്ചതിന്റെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്യാന്‍ ശ്രമിക്കുന്നതിനായി ഉന്നത അമേരിക്കന്‍ നയതന്ത്രജ്ഞന്‍ ഖത്തറിലെത്തിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."