HOME
DETAILS
MAL
ഭര്‍ത്താവിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച് യുവതി കുഞ്ഞുമായി കിണറ്റിൽ ചാടി മരിച്ചു
backup
September 06 2021 | 06:09 AM
തിരുവനന്തപുരം: തിരുവനന്തപുരത്ത് അമ്മയും കുഞ്ഞും കിണറ്റില്‍ ചാടി മരിച്ചു. നഗരൂര്‍ പന്തുവിളയിലാണ് സംഭവം. പന്തുവിള സ്വദേശി ബിന്ദു (38), രജിന് (6) എന്നിവരാണ് മരിച്ചത്. രണ്ടാം ഭര്‍ത്താവ് രജിലാലിന്റെ ദേഹത്ത് ആസിഡ് ഒഴിച്ച ശേഷം കിണറ്റില്‍ ചാടുകയായിരുന്നു.
രജിലാല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
കുടുംബവഴക്കാണ് പ്രശ്നത്തിന് കാരണമെന്ന് പൊലീസ് പറയുന്നു. ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."