HOME
DETAILS
MAL
ഉത്തരവ് പിന്‍വലിച്ച് പ്രവൃത്തി പുനരാരംഭിക്കണം: കെ.സി ജോസഫ് എം.എല്‍.എ
backup
August 26 2016 | 22:08 PM
കണ്ണൂര്‍: മലയോര ഹൈവേയുടെ പ്രവൃത്തി നിര്‍ത്തിവയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അല്ലാത്തപക്ഷം ജനങ്ങളെ അണിനിരത്തി പ്രത്യക്ഷ സമരത്തിലേക്കു നീങ്ങുമെന്നും കെ.സി ജോസഫ് എം.എല്‍.എ. യാതൊരു അടിസ്ഥാനവുമില്ലാത്ത വാദം ഉന്നയിച്ച് മലയോര ജനതയെ അവഗണിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇതുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രിയെ നേരില്‍ കണ്ടെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ല. പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിക്കുന്നതിനായി രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."