യു.ഡി.എഫില്‍ ഭിന്നതകളില്ലെന്ന് വി.ഡി സതീശന്‍
കൊച്ചി:യു.ഡി.എഫ് ഘടകകക്ഷികള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങളില്ലെന്ന് പ്രതിപക്ഷ നേതാവ് വി .ഡി സതീശന്‍. മുന്നണിയിലുണ്ടായിരുന്ന എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കപ്പെട്ടതായും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ആര്‍.എസ്.പി വളരെ ഗൗരവതരമായ കാര്യങ്ങള്‍ ഉന്നയിച്ചു. അവയ്ക്ക് ദീര്‍ഘ-ഹൃസ്വകാല പരിഹാരമാര്‍ഗങ്ങള്‍ സ്വീകരിക്കും.മുന്നണി ഘടകകക്ഷികള്‍ക്കെതിരെ പ്രവര്‍ത്തിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും സതീശന്‍ മുന്നണി യോഗ ശേഷം പറഞ്ഞു. കുഞ്ഞാലിക്കുട്ടിക്കെതിരെയുള്ള കെ.ടി ജലീലിന്റെ ആരോപണം ഗൗരവമായി കാണുന്നില്ല. ആരോപണം ആര്‍ക്കുമുന്നയിക്കാം.
നിപ്പ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് സര്‍ക്കാരിന് പൂര്‍ണ്ണ പിന്തുണ നല്‍കും. എന്നാല്‍ കൊവിഡ് പ്രതിരോധത്തില്‍ വീഴ്ച പറ്റിയെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ്. ഉമ്മന്‍ ചാണ്ടിയേയും ചെന്നിത്തലയേയും കാണാന്‍ എ.കെ.ജി സെന്ററിന്റെ അനുവാദം വേണ്ടെന്നായിരുന്നു വിജയരാഘവന്റെ പ്രസ്താവനയോടുള്ള സതീശന്റെ പ്രതികരണം . ഇത് പോലെ നിലവാരമില്ലാത്ത തമാശ പറയരുതെന്നും വിജയരാഘവന് പിണറായി വിജയന്‍ ഉപദേശം നല്‍കണമെന്നും സതീശന്‍ പറഞ്ഞു. യു.ഡി.എഫില്‍ പ്രശ്‌നമുണ്ടായിരുന്നു, അതു കൊണ്ടാണ് ചെന്നിത്തലയേയും ഉമ്മന്‍ചാണ്ടിയേയും നേരില്‍ കണ്ടത്. ഒരു നിബന്ധനയുമില്ലാതെ എല്ലാത്തിനും പരിഹാരമുണ്ടായി. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയെത്തി പരിഹരിക്കേണ്ട ഒരു വിഷയവും നിലവില്‍ കേരളത്തിലില്ല. രാജ്‌മോഹന്‍ ഉണ്ണിത്താനോട് വളരെ നേരത്തേ വിശദീകരണം ചോദിച്ചതാണെന്നും അത് ഇന്ന് എടുത്ത തീരുമാനമല്ലെന്നും സതീശന്‍ വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."