HOME
DETAILS

മാനേജ്മെന്റ് പ്ലാനുമായി ആരോഗ്യവകുപ്പ്

  
backup
September 06 2021 | 19:09 PM

%e0%b4%ae%e0%b4%be%e0%b4%a8%e0%b5%87%e0%b4%9c%e0%b5%8d%e0%b4%ae%e0%b5%86%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a8%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf


പുതുക്കിയ ട്രീറ്റ്‌മെന്റ്, ഡിസ്ചാര്‍ജ് ഗൈഡ്‌ലൈനുകള്‍ പുറത്തിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും റിപ്പോര്‍ട്ട് ചെയ്ത നിപാ വൈറസിനെ നേരിടാന്‍ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കി ആരോഗ്യവകുപ്പ്.
ട്രീറ്റ്‌മെന്റ്, ഡിസ്ചാര്‍ജ് ഗൈഡ്‌ലൈനുകളും പുതുക്കി. സംസ്ഥാന, ജില്ലാ, ആശുപത്രിതലത്തില്‍ ഏകോപിപ്പിച്ചുള്ളതാണ് നിപാ മാനേജ്‌മെന്റിന്റെ ഘടന. മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ചീഫ് സെക്രട്ടറി, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അഡീഷനല്‍ ചീഫ് സെക്രട്ടറി, ആരോഗ്യവകുപ്പ് ഡയറക്ടര്‍, ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ എന്നിവര്‍ ചേര്‍ന്നതാണ് സംസ്ഥാന സമിതി. ജില്ലാ വികസന മാനേജ്‌മെന്റ് അതോറിറ്റിയും പ്രത്യേക സബ്ജറ്റ് കമ്മിറ്റികളും ചേര്‍ന്നതാണ് ജില്ലാതല സമിതി. ഇന്‍സ്റ്റിറ്റിയൂഷന്‍ മെഡിക്കല്‍ ബോര്‍ഡും സ്റ്റാന്‍ഡേര്‍ഡ് ചികിത്സാ മാനേജ്‌മെന്റ് പ്രോട്ടോക്കോളുമാണ് ആശുപത്രിതലത്തിലെ ഘടന. ഈ മൂന്ന് തലങ്ങളും അതിലെ എല്ലാ കമ്മിറ്റികളും സ്റ്റാന്‍ഡേര്‍ഡ് ഓപറേറ്റിങ് പ്രൊസീജിയര്‍ പിന്തുടരണം.
സര്‍വയലന്‍സ്, ടെസ്റ്റിങ്, രോഗീ പരിചരണം എന്നിവയാണ് പ്രധാനം. സര്‍വയലന്‍സിന്റെ ഭാഗമായി കോണ്‍ടാക്ട് ട്രേസിങ്ങും ക്വാറന്റൈനും നടത്തണം. നിപാ പരിശോധന സുഗമമാക്കണം. ട്രീറ്റ്‌മെന്റ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കുകയും അത് നിരീക്ഷിക്കുകയും ചെയ്യും. ദിവസവും ഏകോപന യോഗങ്ങള്‍ നടത്തുകയും വിശദാംശങ്ങള്‍ പുറത്തുവിടുകയും ചെയ്യും. സര്‍ക്കാര്‍, സ്വകാര്യം ഉള്‍പ്പെടെ എല്ലാ ആശുപത്രികളും പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. എല്ലാ ജില്ലകളും ജാഗ്രത പാലിക്കുകയും എന്‍സെഫലൈറ്റിസ് രോഗബാധിതരെ നിരീക്ഷണം നടത്തുകയും വേണം. ജില്ലകള്‍ ആവശ്യമെങ്കില്‍ നിപാ മാനേജ്‌മെന്റ് പ്ലാന്‍ തയാറാക്കണം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുനമ്പം; പ്രശ്‌ന പരിഹാരം വൈകരുത്: മുസ്‌ലിംലീഗ്

Kerala
  •  21 hours ago
No Image

2025 മുതൽ അൽ ദൈദ് സിറ്റിയിൽ പണമടച്ചുള്ള പൊതു പാർക്കിംഗ് ആരംഭിക്കും

uae
  •  21 hours ago
No Image

വയനാട് ഉരുൾപൊട്ടൽ ദുരന്തം അതിതീവ്ര ദുരന്തമായി പ്രഖ്യാപിക്കാതെ കേന്ദ്രം, പ്രത്യേക പാക്കേജുമില്ല

National
  •  21 hours ago
No Image

അധാർമിക വ്യാപാര രീതികൾക്കെതിരെ മുന്നറിയിപ്പ് നൽകി ഒമാൻ വാണിജ്യ മന്ത്രാലയം 

oman
  •  21 hours ago
No Image

എന്നാലും ഈ അഭ്യാസം കുറച്ച് കൂടി പോയി; കാസർകോടിൽ പുത്തന്‍ ഥാർ കത്തി നശിച്ചു

Kerala
  •  a day ago
No Image

പനയമ്പാടം അപകടം; അന്വേഷണത്തിന് ഉത്തരവിട്ട് വിദ്യാഭ്യാസ മന്ത്രി

Kerala
  •  a day ago
No Image

ആധാർ പുതുക്കിയില്ലേ ഇതുവരെ? എന്നാൽ സൗജന്യമായി ആധാർ പുതുക്കാനുള്ള വഴിയറിയാം

National
  •  a day ago
No Image

ഡിങ് ലിറനെ വീഴ്ത്തി ഗുകേഷ് ലോക ചാമ്പ്യന്‍

Others
  •  a day ago
No Image

മാധ്യമ പ്രവർത്തനം നിയന്ത്രിക്കുന്ന പുതിയ നിയമത്തിന് ഖത്തർ മന്ത്രിസഭയുടെ അം​ഗീകാരം

qatar
  •  a day ago
No Image

പനയമ്പാടം സ്ഥിരം അപകടം നടക്കുന്ന സ്ഥലം;  'ഇനി ഒരു ജീവന്‍ നഷ്ടപ്പെടാന്‍ പാടില്ല'; പ്രതിഷേധവുമായി നാട്ടുകാര്‍

Kerala
  •  a day ago