മാര്ട്ടിന് റിമാന്‍ഡില്‍: അഭിഭാഷകന് വേണ്ട, സ്വയം വാദിക്കണമെന്ന് ആവശ്യം
മാര്ട്ടിന് റിമാന്‍ഡില്‍: അഭിഭാഷകന് വേണ്ട, സ്വയം വാദിക്കണമെന്ന് ആവശ്യം
കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടന കേസിലെ പ്രതി ഡൊമിനിക് മാര്‍ട്ടിനെ റിമാന്‍ഡ് ചെയ്തു. എറണാകുളം സെഷന്‍സ് കോടതി മാര്‍ട്ടിനെ നവംബര്‍ 29 വരെയാണ് റിമാന്‍ഡ് ചെയ്തത്. കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റും. കളമശ്ശേരി സ്ഫോടന കേസ് അതീവ ഗൗരവമുള്ളതാണെന്ന് നിരീക്ഷിച്ച കോടതി തിരിച്ചറിയല്‍ പരേഡിനും അനുമതി നല്കി. പരേഡിന് ശേഷമായിരിക്കും പൊലീസ് കസ്റ്റഡി അപേക്ഷ സമര്‍പ്പിക്കുക.
ഇതിനിടെ തനിക്ക് അഭിഭാഷകന്റെ സേവനം വേണ്ടെന്നും കേസ് സ്വയം വാദിക്കാമെന്നും മാര്ട്ടിന് കോടതിയില്‍ പറഞ്ഞു. മാര്‍ട്ടിന്റെ ആവശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. ഇന്നു രാവിലെ മാര്‍ട്ടിനുമായി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. അത്താണിയിലുള്ള മാര്‍ട്ടിന്റെ ഫഌറ്റിലും സ്ഫോടനം നടന്ന കണ്വെന്ഷന് സെന്ററിലും അടക്കം എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്.
അത്താണിയിലെ വീട്ടിലെ തെളിവെടുപ്പിനിടെ മാര്‍ട്ടിനെ കൊണ്ട് പോലീസ് ബോംബ് നിര്‍മിച്ചത് പുനാരാവിഷ്കരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."