അബുദാബി എയർപോർട്ടിലെ പുതിയ ടെർമിനൽ നാളെ തുറക്കും; ഈ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ അറിയാം
അബുദാബി എയർപോർട്ടിലെ പുതിയ ടെർമിനൽ നാളെ തുറക്കും; ഈ ടെർമിനലിൽ നിന്ന് പുറപ്പെടുന്ന വിമാനങ്ങൾ അറിയാം
അബുദാബി: ലോകത്തിലെ ഏറ്റവും വലിയ എയർപോർട്ട് ടെർമിനലുകളിലൊന്ന് നവംബർ ഒന്നിന് അബുദാബിയിൽ പ്രവർത്തനം ആരംഭിക്കാൻ ഒരുങ്ങുന്നു. മുൻ ടെർമിനലിന്റെ മൂന്നിരട്ടി വലിപ്പത്തിൽ നിർമിച്ച അബുദാബി ഇന്റർനാഷണൽ എയർപോർട്ടിന്റെ ടെർമിനൽ-എ യാണ് നാളെ മുതൽ പ്രവർത്തനം തുടങ്ങുന്നത്. 28 എയർലൈൻ കമ്പനികളുടെ വിമാനങ്ങൾ ലോകമെമ്പാടുമുള്ള 117 ഡെസ്റ്റിനേഷനുകളിലേക്ക് ഇവിടെ നിന്ന് പറക്കും.
അബുദാബി എയർപോർട്ട്സ് പറയുന്നതനുസരിച്ച്, പുതിയ ടെർമിനലിലെ ആദ്യ യാത്രക്കാരെ സ്വീകരിക്കാൻ എല്ലാ പ്രധാന സേവനങ്ങളും സൗകര്യങ്ങളും ഒരുങ്ങി കഴിഞ്ഞു. രണ്ടാഴ്ചയ്ക്കുള്ളിൽ എല്ലാ എയർലൈനുകളും പുതിയ ടെർമിനലിലേക്ക് മാറും.
നവംബർ 1 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ എയിൽ നിന്ന് പ്രവർത്തിക്കുമോ?
നവംബർ 1 മുതൽ 14 വരെ വിമാനക്കമ്പനികളുടെ ട്രയൽ റൺ കാലയളവായിരിക്കും. ഈ സമയത്ത് എല്ലാ ടെർമിനലുകളും - എ, 1, 2, 3 - ഒരേസമയം പ്രവർത്തിക്കും. നവംബർ 15 മുതൽ എല്ലാ എയർലൈനുകളും ടെർമിനൽ എയിൽ നിന്ന് മാത്രമായി പ്രവർത്തിക്കും.
നിങ്ങൾ നവംബർ ആദ്യ രണ്ടാഴ്ചകളിൽ യുഎഇ തലസ്ഥാനത്തേക്കോ അവിടെ നിന്നോ യാത്ര ചെയ്യുകയാണെങ്കിൽ, നിങ്ങളുടെ ടെർമിനൽ സ്ഥിരീകരിക്കുന്നതിന് അബുദാബി ഇന്റർനാഷണൽ എയർപോർട്ട് വെബ്‌സൈറ്റിലോ എയർലൈനിലോ ഏറ്റവും പുതിയ ഫ്ലൈറ്റ് വിവരങ്ങൾ പരിശോധിക്കേണ്ടതുണ്ട്. ഈ രണ്ട് ആഴ്ചകളിൽ എല്ലാ അബുദാബി എയർപോർട്ട് ടെർമിനലുകളും ഒരേസമയം പ്രവർത്തിക്കുമെന്നതിനാൽ വിമാനം എത്തുന്നതും പുറപ്പെടുന്നതും വെബ്‌സൈറ്റിൽ നോക്കി ഉറപ്പു വരുത്തണം. ചിലപ്പോൾ ടിക്കറ്റിൽ നൽകിയതിൽ നിന്ന് വ്യത്യസ്തമായിട്ടാകാം ചാർട്ടിങ് ഉണ്ടാവുക.
ടെർമിനൽ എയിൽ നിന്ന് ഏതൊക്കെ എയർലൈനുകൾ പ്രവർത്തിക്കും?
നവംബർ 1: വിസ് എയർ അബുദാബിയും മറ്റ് 15 അന്താരാഷ്ട്ര എയർലൈനുകളും പുതിയ ടെർമിനലിൽ നിന്ന് ആദ്യദിനം പറന്നു തുടങ്ങും. എയർ ഇന്ത്യ, എയർ ഇന്ത്യ എക്സ്പ്രസ്സ്, ഇൻഡിഗോ, വിസ്താര തുടങ്ങിയ വിമാനങ്ങൾ ആദ്യദിനം തന്നെ ടെർമിനൽ എ യിൽ നിന്ന് പുറപ്പെടും.
നവംബർ 9: ഇത്തിഹാദ് എയർവേയ്‌സ് പ്രതിദിനം16 ഫ്‌ളൈറ്റുകൾ നടത്തും.
നവംബർ 14: ഇത്തിഹാദ്, എയർ അറേബ്യ അബുദാബി എന്നിവയുൾപ്പെടെ 28 എയർലൈനുകളും ടെർമിനൽ എയിൽ നിന്ന് പൂർണമായി പ്രവർത്തിക്കും.
കൂടുതൽ ഗൾഫ് വാർത്തകൾ ലഭിക്കാൻ Whatsapp ഗ്രൂപ്പിൽ ജോയിൻ ചെയ്യുക: https://chat.whatsapp.com/BRPMYfzNHhY2483Sqrze5o
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."