ചാത്തമംഗലം പഞ്ചായത്തും സമീപത്തെ 18 വാര്‍ഡുകളും അടച്ചുപൂട്ടി
മുക്കം: നിപാ ബാധിച്ച് കുട്ടി മരിച്ചതിനെ തുടര്‍ന്ന് ഏര്‍പ്പെടുത്തിയ കണ്ടയിന്മെന്റ് സോണ്‍ നിയന്ത്രണങ്ങളില്‍ ജില്ലാ കലക്ടര്‍ വ്യക്തത വരുത്തി ഉത്തരവിറക്കി. മൂന്നു കിലോമീറ്റര്‍ ചുറ്റളവിലാണ് നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചത്.
ചാത്തമംഗലം പഞ്ചായത്ത് പൂര്‍ണമായും, നിപ സ്ഥിരീകരിച്ച പ്രദേശത്തോട് ചേര്‍ന്ന് കിടക്കുന്ന സ്ഥലങ്ങളിലെ തദ്ദേശസ്ഥാപനങ്ങളിലെ 18 വാര്‍ഡുകളും കണ്ടയിന്മെന്റ് സോണായി ജില്ലാ കലക്ടര്‍ പ്രഖ്യാപിച്ചു.
മുക്കം നഗരസഭയിലെ 18, 19, 20, 21, 22 ഡിവിഷനുകളും മാവൂര്‍ പഞ്ചായത്തിലെ 9, 10, 11 വാര്‍ഡുകളും കൊടിയത്തൂര്‍ പഞ്ചായത്തിലെ 1, 2, 3, 11, 12, 13, 14, 15, 16 വാര്‍ഡുകളും വാര്‍ഡ് ഒന്‍പതിലെ പരപ്പില്‍ ഭാഗവും വാര്‍ഡ് 10ലെ പഴംപറമ്പ്- പൊറ്റമ്മല്‍ ഭാഗവും കാരശേരി പഞ്ചായത്തിലെ 14ാം വാര്‍ഡ് കക്കാട് മുഴുവനായും 13ാം വാര്‍ഡിലെ അരീക്കോട്- മുക്കം സംസ്ഥാന പാതയുടെ ഇടത് ഭാഗവുമാണ് കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ചത്. ഈ വാര്‍ഡുകള്‍ പൂര്‍ണമായി ബാരിക്കേഡുകള്‍ വച്ച് അടച്ചു. ഇവിടങ്ങളില്‍ പൊലിസിന്റെ കര്‍ശന പരിശോധനയും നടക്കുന്നുണ്ട്.
കണ്ടയിന്മെന്റ് സോണായി പ്രഖ്യാപിച്ച സ്ഥലങ്ങളില്‍ നിന്ന് മെഡിക്കല്‍ ആവശ്യത്തിനല്ലാതെ ആര്‍ക്കും പുറത്തുനിന്ന് അകത്തേക്കോ അകത്തുനിന്ന് പുറത്തേക്കോ പോകാന്‍ അനുവാദമില്ല. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയുള്ള അവശ്യസാധനങ്ങളുടെ വില്പന കേന്ദ്രങ്ങള്‍ക്ക് മാത്രമാണ് പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്.
ഇവ രാവിലെ ഏഴ് മുതല്‍ ഉച്ചയ്ക്ക് രണ്ട് വരെ തുറക്കാം. വാര്‍ഡുകളിലെ പൊതുപ്രവേശന റോഡുകളിലൂടെയുള്ള ഗതാഗതം പൂര്‍ണമായി നിരോധിച്ചു. പ്രദേശത്തുകൂടെ കടന്നുപോകുന്ന സംസ്ഥാന പാതയിലൂടെ യാത്ര ചെയ്യുന്നവര്‍ വാഹനം ഒരിടത്തും നിര്‍ത്താന്‍ പാടില്ലെന്നും കലക്ടറുടെ ഉത്തരവില്‍ വ്യക്തമാക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."