റഷ്യയില്‍ എല്‍.ജി.ബി.ടി.ക്യു പ്രചാരണത്തിന് വിലക്ക്; ബില്ലിന് പാര്‍ലമെന്റിന്റെ അംഗീകാരം
മോസ്‌കോ: ലൈംഗികന്യൂനപക്ഷവിഭാഗങ്ങളെ (എല്‍.ജി.ബി.ടി.ക്യു) കുറിച്ചുള്ള ആശയപ്രചാരണങ്ങള്‍ നിരോധിക്കുന്ന നിയമത്തിന് റഷ്യന്‍ പാര്‍ലമെന്റിന്റെ അംഗീകാരം. പാര്‍ലമെന്റിന്റെ അധോസഭ ഏകകണ്ഡമായാണ് ബില്ലിന് അംഗീകാരം നല്‍കിയത്. ഗേ, ലെസ്ബിയന്‍, ബൈ സെക്‌സ്വല്‍, ട്രാന്‍സ്, ക്യൂര്‍ (എല്‍.ജി.ബി.ടി.ക്യു) വിഭാഗങ്ങളുടെ പ്രചാരണങ്ങള്‍ക്കും അവരുടെ പ്രതിഷേധ പരിപാടികള്‍ക്കും രാജ്യത്ത് നിരോധനംവരും. നിയമം നിലവില്‍വരുന്നതോടെ ലൈംഗികന്യൂനപക്ഷ വിഭാഗങ്ങളെ പ്രമോട്ട്‌ചെയ്യുന്ന പരസ്യങ്ങള്‍ക്കും ലേഖനങ്ങള്‍ക്കും വിലക്ക് വരും. ഓണ്‍ലൈനിലൂടെയും പുസ്തകങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയുമുള്ള പിന്തുണയും ഇതിലുള്‍പ്പെടും. ഹോമോ സെക്‌സ്വാലിറ്റിയെ മഹത്വവല്‍കരിക്കുകയും പ്രചാരണം നല്‍കുകയുംചെയ്യുന്ന ഒന്നും പാടില്ലെന്നും വിലക്ക് ലംഘിച്ചാല്‍ കനത്ത പിഴ ഈടാക്കുമെന്നും ബില്ലില്‍ പറയുന്നു.
പരമ്പരാഗതമല്ലാത്ത ഏതു ലൈംഗികബന്ധത്തെ കുറിച്ചുമുള്ള പ്രചാരണങ്ങള്‍ നടത്തുന്നവരും കനത്ത വിലനില്‍കേണ്ടിവരും. യൂറോപ്പും അമേരിക്കയും പ്രചരിപ്പിച്ച ഇരുട്ടില്‍ നിന്ന് രാജ്യത്തെയും രാജ്യത്തെ കുട്ടികളെയും രക്ഷിക്കുന്നതിന് വേണ്ടിയാണ് ബില്ല്- പാര്‍ലമെന്റ് സ്പീക്കര്‍ വ്യചേസ്ലാവ് വൊളോദിന്‍ പറഞ്ഞു.
ബില്ലിന് ഇനി പാര്‍ലമെന്റിന്റെ ഉപരിസഭയുടെയും പ്രസിഡന്റ് വഌദിമിര്‍ പുടിന്റെയും അംഗീകാരം ആവശ്യമാണ്. എന്നാല്‍ അധോസഭയുടെ അംഗീകാരം നേടിയ ബില്ലിന് ഈ രണ്ടുനടപടിക്രമങ്ങളും വെറും ഔപചാരികം മാത്രമാണ്.
എല്‍.ജി.ബി.ടി.ക്യു വിഭാഗങ്ങളോടുള്ള നിലപാടിന്റെ പേരില്‍ ഫിഫ ലോകക്കിന് ആതിഥ്യംവഹിക്കുന്ന ഖത്തറിനെ യൂറോപ്യന്‍ രാജ്യങ്ങള്‍ ഒറ്റപ്പെടുത്തിവരുന്നതിനിടെയാണ് റഷ്യയുടെ നടപടി.
Russian politicians approve bill banning LGBTQ propaganda
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."