'ഇത് യുദ്ധമല്ല, വംശഹത്യ; വംശഹത്യ ലൈവായി കാണുകയാണ് നമ്മള് ഇപ്പോള്‍' ഇസ്റാഈല്‍ കൂട്ടക്കുരുതിയുടെ ഭീകരതലോകത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞ് മുന്‍ യു.എന്‍ ഉദ്യോഗസ്ഥ
'ഇത് യുദ്ധമല്ല, വംശഹത്യ; വംശഹത്യ ലൈവായി കാണുകയാണ് നമ്മള് ഇപ്പോള്‍' ഇസ്റാഈല്‍ കൂട്ടക്കുരുതിയുടെ ഭീകരതലോകത്തിനു മുന്നില്‍ വിളിച്ചു പറഞ്ഞ് മുന്‍ യു.എന്‍ ഉദ്യോഗസ്ഥ
ഗസ്സ: 'ജീവിതത്തിലെ ഏറ്റവും ഇരുണ്ട മണിക്കൂറുകള്‍ക്കാണ് ഞങ്ങള്‍ ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. വംശഹത്യ ലൈവായി കാണുകയാണ് നമ്മള്' ഗസ്സക്കു മേല്‍ കഴിഞ്ഞ 25 ദിവസങ്ങളായി ഇസ്റാഈല്‍ നടത്തിക്കൊണ്ടിരിക്കുന്ന കൂട്ടക്കുരുതിയെ കുറിച്ചാണ് പറയുന്നത്. പറയുന്നത് മറ്റാരുമല്ല. മുന്‍ യു.എന്‍ ഉദ്യഗസ്ഥ. ഇസ്റാഈലിന്റെ കുറ്റകൃത്യങ്ങള്‍ക്ക് അന്താരാഷ്ട്ര സമൂഹം പച്ചക്കൊടി നല്കുന്ന കാലത്തോളും അവര്‍ കൂട്ടക്കൊല തുടരുമെന്നും മുന്‍ യു.എന്‍ ഉദ്യോഗസ്ഥയും അറബ് സെന്റര്‍ ഫോര്‍ റിസര്‍ച്ച് ആന്‍ഡ് പോളിസി സ്റ്റഡീസ് ഉദ്യോഗസ്ഥയുമായ ഐച്ച എല്ബസ്രി പറയുന്നു.
'നമ്മുടെ കാലത്തെ ഏറ്റവും ഇരുണ്ട മണിക്കൂറുകളാണ് ഇന്ന് നമ്മള് ഇപ്പോള്‍ കണ്ടുകൊണ്ടിരിക്കുന്നത്. ഞങ്ങള്‍ വംശഹത്യ ലൈവായി വീക്ഷിക്കുന്നു. ഇത് കുറ്റകൃത്യങ്ങളുടെ കുറ്റകൃത്യമാണ്' ഐച്ച എല്ബസ്രി അല്‍ ജസീറയോട് പറഞ്ഞു. ആളുകള്‍ ഇതിനെ സംഘര്‍ഷമെന്നും യുദ്ധമെന്നുമൊക്കെ പറയുന്നത് നമ്മള് കേള്‍ക്കുന്നുണ്ട്. എന്നാല്‍ ഇത് യുദ്ധമല്ല. ഇത് വംശഹത്യാ ക്യാംപയിനാണ്. കഴിയുന്നത്ര ആളുകളെ കൊന്നൊടുക്കുകയാണ് ഇതിന്റെ ലക്ഷ്യം. കൂടാതെ 20 ലക്ഷത്തിലേറെ വരുന്ന ഒരു ജനതയെ ഈജിപ്തിലേക്ക് അഭയാര്‍ഥികളായി അയക്കാനും അവര്‍ ലക്ഷ്യമിടുന്നു. അവരെ മറ്റൊരു രാജ്യത്തിന്റെ പ്രശ്നമാക്കുക. ഇതാണ് 1948മുതല്‍ ഇസ്റാഈല്‍ ചെയ്തു വരുന്നത്. അതു തന്നെയാണ് അവരിപ്പോഴും ചെയ്യുന്നത്- അവര്‍ ചൂണ്ടിക്കാട്ടി.
ഗസ്സയില്‍ നടത്തുന്ന മനുഷ്യത്വ രഹിതമായ കൂട്ടക്കൊലക്ക് ന്യായീകരണം പോലും നിരത്തേണ്ടതില്ലാത്ത വിധം ഇസ്റാഈല്‍ എല്ലാ നിയമങ്ങള്‍ക്കും മുകളിലാണെന്ന് അവര്‍ ചൂണ്ടിക്കാട്ടി.
'മനുഷ്യരാശിക്കെതിരായ ഏറ്റവും മോശമായ കുറ്റകൃത്യങ്ങള്‍ ചെയ്യാന്‍ ഇത് അവരെ അനുവദിച്ചിരിക്കുന്നു. വാഷിങ്ടണ്‍ (അമേരിക്ക) അവരുടെ പക്ഷത്തിരിക്കുന്നിടത്തോളം, യൂറോപ്യന്മാര് അവര്‍ക്ക് കൊല്ലാനുള്ള ലൈസന്‍സ് നല്കുന്നിടത്തോളം, അറബികള്‍ ഇസ്റാഈലിനെ അവീണ്ടുവിചാരത്തിന് പ്രേരിപ്പിക്കാത്തിടത്തോളം ഇസ്റാഈല്‍ ഈ കൂട്ടക്കൊലയല്ലാതെ മറ്റെന്തെങ്കിലും ചെയ്യുമെന്ന് ഞങ്ങള്‍ കരുതുന്നില്ല' ഐച്ച എല്ബസ്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."