'കേരളീയം' കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കാന്‍, കേരളത്തെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുമെന്നും മുഖ്യമന്ത്രി
'കേരളീയം' കേരളത്തെ ലോകസമക്ഷം അവതരിപ്പിക്കാന്‍, കേരളത്തെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളീയം മേള മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. വിവിധ രംഗത്തെ പ്രമുഖര്‍ക്കൊപ്പം തിരിതെളിയിച്ചാണ് മേളയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്. ലോകത്തിന് മുന്നില്‍ കേരളത്തെ അവതരിപ്പിക്കുകയാണ് കേരളീയമെന്നും നമുക്ക് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ടെന്നും എന്നാലത് നാം അത് തിരിച്ചറിയുന്നില്ലെന്നും ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഒരുമിച്ച് ആഘോഷിക്കാന്‍ എല്ലാ വര്‍ശവും കേരളീയം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കേരളീയത്തിലൂടെ ലോകശ്രദ്ധ ഇവിടേക്ക് കേന്ദ്രീകരിക്കുമെന്നും ലോക മാതൃകകള്‍ സ്വാംശീകരിച്ച് കേരളത്തെ ലോകോത്തര ബ്രാന്‍ഡാക്കി മാറ്റുമെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ലോകത്തിനുള്ള മാതൃകസംസ്ഥാനമാണ് കേരളമെന്നും അര നൂറ്റാണ്ട് കൊണ്ട് ഒരു നൂറ്റാണ്ടിലെ ദൂരം നമ്മള്‍ ഓടി തീര്‍ത്തുവെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന് എല്ലാ രംഗത്തും തനതായ വ്യക്തിത്വമുണ്ട്. നമുക്ക് നമ്മുടേത് മാത്രമായ വ്യക്തിത്വ സത്തയുണ്ട് . നിര്‍ഭാഗവശാല്‍ അത് തിരിച്ചറിയാതെ പോകുകയാണ് . ഈ സത്തയെ ശരിയായ രീതിയില്‍ രാജ്യത്തിനും ലോകത്തിനും മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയാറില്ല. അതിനു മാറ്റം വരണം. കേരളീയതയില്‍ തീര്‍ത്തും അഭിമാനിക്കുന്ന ഒരുമനസ് കേരളീയര്‍ക്ക് ഉണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു. വൃത്തിയുടെ കാര്യത്തില്‍ മുതല്‍ കലയുടെ കാര്യത്തില്‍ വേറിട്ട് നില്‍ക്കുന്ന കേരളീയതയെക്കുറിച്ചുള്ള അഭിമാനബോധം ഇളം തലമുറയില്‍ അടക്കം ഉള്‍ചേര്‍ക്കാന്‍ നമുക്ക് കഴിയണം. ആര്‍ക്കും പിന്നിലല്ല കേരളമെന്നും പലകാര്യങ്ങളിലും കേരളം മുന്നിലാണെന്നുമുളള ആത്മാഭിമാനത്തിന്റെ പതാക ഉയര്‍ത്താന്‍ നമുക്ക് കഴിയണം. പലര്‍ക്കും അപ്രാപ്ര്യമായിട്ടുള്ള നേട്ടങ്ങള്‍ കൈവരിക്കാനുള്ള അപാരമായ സിദ്ധികളും സാധ്യതകളും നമുക്കുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആഗോള പുരോഗതിയുടെ കുതിപ്പിനൊത്ത് നാം ഇന്ന് നീങ്ങുകയാണെന്നും ആധുനിക ലോകത്തെ ഇവിടേക്ക് ആകര്‍ഷിക്കുകയാണെന്നും ചൂണ്ടിക്കാട്ടി. ഇത് നാം ആഘോഷിക്കേണ്ടതല്ലേയെന്നും ചോദിച്ചു. കേരളം വ്യവസായത്തിന് പറ്റിയ ഇടമല്ലെന്ന് ചിലര്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും എന്നാല്‍ ഇവിടെ നിക്ഷേപം നടത്തിയ നിക്ഷേപകരോ സംരംഭകരോ അല്ല ഈ പ്രചരണത്തിന് പിന്നിലെന്നും മുഖ്യമന്ത്രി പറഞ്ഞു. ചില നിക്ഷിപ്ത താല്‍പര്യക്കാരാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തുന്നതെന്നും കുറ്റപ്പെടുത്തി.
പലയിടങ്ങളില്‍ പോയി തേന്‍ സംഭരിക്കുന്ന തേനീച്ചകളെ പോലെയാണ് മലയാളികളെന്നും അഭിപ്രായപ്പെട്ടു. കോവിഡില്‍ ലോകം പകച്ച് നിന്നപ്പോള്‍ കേരളം മാതൃകപരമായി അതിനെ നേരിട്ടുവെന്നും കേരളത്തിലെ പൊതുജനാരോഗ്യത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ത്തുകയാണ് നാം ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമുക്ക് നമ്മുടേതായ പൈതൃകമുണ്ട്. ഭൂപ്രകൃതിയിലും കാലാവസ്ഥയിലും ഭക്ഷണരീതികളിലും ആഘോഷങ്ങളിലും ആ പൈതൃകമുണ്ട്. മതനിരപേക്ഷതയില്‍ ഊന്നിയുള്ള സംസ്‌കാരമുണ്ട്. ലോക പൈതൃകത്തിന്റെ ഒരു മിനിയേച്ചര്‍ മാതൃക നമുക്കുണ്ടെന്ന് വിളിച്ചു പറയാനും കൂടി കേരളീയത്തിന് കഴിയണം. അതിനനുകൂലമായ മികച്ച വ്യവസായ അന്തരീക്ഷമാണിവിടെയുള്ളത്. വിദ്യാഭ്യാസ മേഖലയിലും ആരോഗ്യമേഖലയിലും കാര്‍ഷീകമേഖലയിലുമടക്കം വലിയ സാധ്യതകളാണ് നാം മുന്നോട്ടുവെയ്ക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
നമ്മുടെ നാട് പുതിയ ഒരു ചുവടുവെക്കുകയാണെന്നും കേരളത്തിന്റെ ആകെ മഹോത്സവമാണ് കേരളീയമെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെക്കുറിച്ച് ലോകത്തോട് വിളിച്ചു പറയാനുള്ള അവസരമാണിതെന്നും ഇനി എല്ലാവര്‍ഷവും കേരളീയം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പല കാര്യത്തിലും കേരളീയം മുന്നിലാണെന്ന കാര്യം ഉയര്‍ത്തിക്കാട്ടാന്‍ നമുക്ക് കഴിയണമെന്നും പറഞ്ഞു.
പരിപാടിക്കായി കമല്‍ഹാസന്‍. മമ്മൂട്ടി, മോഹന്‍ലാല്‍, ശോഭന തുടങ്ങിയ സിനിമാരംഗത്തെ പ്രമുഖരും രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക നേതാക്കളും സെന്‍ട്രല്‍ സ്റ്റേഡിയത്തിലെത്തി. എംഎ യൂസഫലി, രവി പിള്ള തുടങ്ങിയ വ്യവസായ പ്രമുഖരും ചടങ്ങില്‍ പങ്കെടുക്കുന്നുണ്ട്.
ഏഴ് ദിവസങ്ങളിലായി തെരുവു വേദികള്‍ അടക്കം 44 ഇടങ്ങളില്‍ ആണ് കേരളീയം നടക്കുന്നത്. കലസാംസ്‌കാരിക പരിപാടികള്‍, ഭക്ഷ്യ മേളകള്‍, സെമിനാറുകള്‍, പ്രദര്‍ശനങ്ങള്‍ തുടങ്ങി ഒട്ടനവധി വിരുന്നുകളാണ് കേരളീയത്തില്‍ സര്‍ക്കാര്‍ ഒരുക്കിയിരിക്കുന്നത്. കേരളീയത്തിനൊപ്പം സമാന്തരമായി നിയമസഭാ പുസ്തകോത്സവും ഇന്ന് തുടങ്ങും. സമഗ്ര സംഭാവനയ്ക്കുള്ള 'നിയമസഭാ അവാര്‍ഡ്' മലയാളത്തിന്റെ പ്രിയ എഴുത്തുകാരന്‍ എം.ടി വാസുദേവന്‍ നായര്‍ക്ക് മുഖ്യമന്ത്രി സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."