തകര്‍ന്ന കമ്പിപ്പാലം: അറ്റകുറ്റപ്പണികള്‍ക്കായി നാട്ടുകാര്‍ പ്രക്ഷോഭത്തിന്
കുന്നുംകൈ: കൈവരികള്‍ പൂര്‍ണമായും തകര്‍ന്ന പെരുമ്പട്ടയിലെ കമ്പിപ്പാലത്തിനു അറ്റകുറ്റപ്പണികള്‍ നടത്താത്തതില്‍ പ്രതിഷേധിച്ചു നാട്ടുകാര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നു. പാലത്തിന്റെ കൈവരി തകര്‍ന്നു വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും പുനര്‍ നിര്‍മിക്കാന്‍ പഞ്ചായത്ത് വേണ്ടത്ര താല്‍പ്പര്യം കാണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം .
2008ല്‍ പൂര്‍ത്തീകരിച്ച തൂക്കുപാലത്തിനു ഇപ്പോള്‍ യാതൊരുവിധ സുരക്ഷയുമില്ലാത്തതില്‍ വിദ്യാര്‍ഥികള്‍ ഭീതിയോടെയാണ് ഇത് വഴി കടന്നു പോകുന്നത്. എല്‍.പി, യു.പി, ഹൈസ്‌കൂള്‍, നഴ്‌സറി എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളടക്കം നൂറുക്കണക്കിനു ആളുകളാണ് ദിവസവും യാത്ര ചെയ്യുന്നത്.
ഏകദേശം എട്ട് വര്‍ഷം പഴക്കമുള്ള ഈ പാലത്തിനു ഒരു മെയിന്റയിന്‍സ് വര്‍ക്ക് പോലും പഞ്ചായത്ത് നടത്തിയിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു.കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എല്‍.പി സ്‌കൂളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനി പാലത്തില്‍ നിന്ന് വീണു പരുക്ക് പറ്റിയിരുന്നു.
ഒരു പ്രദേശവാസിയും പാലത്തില്‍ നിന്ന് വീണു ദിവസങ്ങളോളം മംഗളൂരു ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. എന്നിട്ടും ഇവിടെ പഞ്ചായത്തോ ജനപ്രതിനിധികളോ തിരിഞ്ഞു നോക്കിയില്ലെന്നന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. ഏകദേശം മുപ്പത് അടിയോളം താഴ്ചയുള്ള ഈ പാലത്തിന്റെ ബാക്കിയുള്ള കമ്പികള്‍ പലതും ദ്രവിച്ചിരിക്കുകയാണ്.
പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ഒരു തുകയും പാലത്തിനു ലഭിച്ചില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി പാലത്തിനു മൂന്ന് ലക്ഷം രൂപ അനുവദിച്ചെങ്കിലും തുക അപര്യാപ്തമായതിനാല്‍ കരാറുകാര്‍ നിര്‍മ്മാണത്തില്‍ നിന്ന് പിറകോട്ട് പോയതാണ് അറ്റകുറ്റപണികള്‍ നടത്താതെ പോയതെന്നാണ് പഞ്ചായത്തിന്റെ വാദം.
തൂക്ക്പാലത്തിനു കൈവരികള്‍ നിര്‍മ്മിച്ചു അറ്റകുറ്റപ്പണികള്‍ എത്രയും പെട്ടെന്ന് നടത്തണമെന്നാവശ്യപ്പെട്ടു വെസ്റ്റ് എളേരി പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി പഞ്ചായത്ത് അധികൃതര്‍ക്ക് നിവേദനം നല്‍കി.
ആവശ്യമായ നടപടി സ്വീകരിക്കാത്ത പക്ഷം പഞ്ചായത്ത് ഉപരോധം ഉള്‍പ്പടെയുള്ള സമരങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്ന് പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി നേതാക്കള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."