നിര്‍മാണം പുനരാരംഭിക്കാന്‍ അദാനി; വിഴിഞ്ഞത്ത് വീണ്ടും സംഘര്‍ഷം, ലോറികള്‍ തടഞ്ഞു
തിരുവനന്തപുരം : മത്സ്യത്തൊഴിലാളികള്‍ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്കി. നിര്‍മ്മാണ സാമഗ്രികളുമായി വാഹനങ്ങള്‍ വിഴിഞ്ഞത്തേക്ക് എത്തുമെന്നാണ് സര്‍ക്കാരിനെ അറിയിച്ചത്.
അതേസമയം, പദ്ധതി പ്രദേശത്തേക്ക് ലോഡുമായെത്തിയ ലോറികള്‍ സമരക്കാര്‍ തടഞ്ഞു.പൊലിസുമായി വാക്കുതര്‍ക്കമുണ്ടായി. സ്ഥലത്ത് വന്‍ പൊലിസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വാഹനങ്ങള്‍ക്ക് മുന്നില്‍ കിടന്ന് കൊണ്ട് പ്രതിഷേധിച്ച സമരക്കാരെ പൊലീസ് അനുനയിപ്പിച്ച് നീക്കി.
അതിനിടെ വിഴിഞ്ഞം തുറമുഖത്തെ അനുകൂലിക്കുന്നവരും പ്രതിഷേധവുമായെത്തിയതോടെ സ്ഥലത്ത് സംഘര്‍ഷാവസ്ഥയുണ്ടായി. സമരക്കാരും നിര്‍മാണത്തെ അനുകൂലിക്കുന്നവരും തമ്മില്‍ കല്ലേറുണ്ടായി.
പൊലീസ് സംരക്ഷണ ഉത്തരവ് വന്ന് നൂറുദിവസമായിട്ടും വിഴിഞ്ഞത്ത് നിര്‍മാണ പ്രവര്‍ത്തനം തടസപ്പെടുകയാണെന്ന് അദാനി ഗ്രൂപ്പ് ഹൈക്കോടതിയെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാല്‍ പദ്ധതി പ്രദേശത്തേക്കുള്ള വാഹനങ്ങള്‍ തടയില്ലെന്ന് സമരസമിതി ഹൈക്കോടതിയില്‍ ഉറപ്പു നല്കി. ഇതിന് പിന്നാലെയാണ് ഇന്ന് വീണ്ടും നിര്‍മ്മാണ പ്രവ!ത്തികള് ആരംഭിക്കുമെന്ന് സ!ര്‍ക്കാരിനെ കമ്പനി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."