പി.എസ്.എല്‍.വി-സി 54 വിക്ഷേപണം വിജയം; ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ ഒന്‍പത് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍
ചെന്നൈ: ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഓഷ്യന്‍സാറ്റ് ഉള്‍പ്പെടെ ഒന്‍പത് ഉപഗ്രഹങ്ങളുമായി കുതിച്ച പി.എസ്.എല്‍.വി സി-54 ദൗത്യം വിജയം. ശ്രീഹരിക്കോട്ടയിലെ ഒന്നാം വിക്ഷേപണത്തറയില്‍ നിന്നും ശനിയാഴ്ച്ച രാവിലെ 11.56 നാണ് പി.എസ്.എല്‍.വി റോക്കറ്റ് വിക്ഷേപിച്ചത്. ഓഷ്യന്‍ സാറ്റ് പരമ്പരയില്‍പ്പെട്ട ഭൗമ നിരീക്ഷണ ഉപഗ്രഹമാണ് പ്രധാനപ്പെട്ടത്. മറ്റുള്ളവ നാനോ സാറ്റലൈറ്റുകളാണ്.
വിക്ഷേപിച്ച് 17ാം മിനിറ്റില്‍ പ്രധാന ദൗത്യമായ എര്‍ത്ത് ഒബ്‌സര്‍വേഷന്‍ സാറ്റലൈറ്റ്6 വിക്ഷേപണ വാഹനത്തില്‍ നിന്ന് വിജയകരമായി വേര്‍പെടുത്തി.
സമുദ്രത്തെയും സമുദ്രത്തിനുമുകളിലുള്ള അന്തരീക്ഷത്തെയും കുറിച്ചുള്ള പഠനം ലക്ഷ്യമാക്കി വികസിപ്പിച്ച ഓഷ്യന്‍സാറ്റ് പരമ്പരയിലെ ആദ്യ ഉപഗ്രഹം വിക്ഷേപിച്ചത് 1999 മേയ് 26നായിരുന്നു. 2009 സെപ്റ്റംബര്‍ ഒമ്പതിന് വിക്ഷേപിച്ച രണ്ടാമത്തെ ഉപഗ്രഹത്തിന്റെ കാലാവധി 2014ല്‍ അവസാനിച്ചതായിരുന്നുവെങ്കിലും ഇപ്പോഴും പ്രവര്‍ത്തനക്ഷമമാണ്.
കാലാവസ്ഥാപ്രവചനം, മത്സ്യസമ്പത്തിനെക്കുറിച്ചുള്ള പഠനം, തീരദേശനിരീക്ഷണം എന്നിവ ഓഷ്യന്‍സാറ്റ്3 മുഖേന തുടരും. ഭൂട്ടാന്റെ ഐഎന്‍എസ് 2ബി, ബംഗളുരു കേന്ദ്രമായ സ്റ്റാര്‍ട്ടപ്പിന്റെ ആനന്ദ്, ഹൈദരാബാദിലെ ധ്രുവ സ്‌പേസിന്റെ അസ്‌ട്രോകാസ്റ്റ് (നാല് ഉപഗ്രഹങ്ങള്‍), യുഎസില്‍നിന്നുള്ള ദെബോള്‍ട്ട് (രണ്ട്) എന്നിവയാണ് വിക്ഷേപിച്ച മറ്റ് ചെറു ഉപഗ്രഹങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."