പുസ്തകോല്‍സവത്തില്‍ 'റിയല്‍ ബേവ്'
ഷാര്‍ജ: നാല്‍പത്തി രണ്ടാം ഷാര്‍ജ രാജ്യാന്തര പുസ്തകോല്‍സവത്തില്‍
'റിയല്‍ ബേവ്' പ്രവര്‍ത്തനമാരംഭിച്ചു. മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഗ്രൂപ് എക്‌സിക്യൂട്ടീവ് ഡയറക്ടറും ഐപിഎ ഫൗണ്ടറുമായ എ.കെ ഫൈസല്‍, നെല്ലറ ഗ്രൂപ് എംഡി ഷംസുദ്ദീന്‍ നെല്ലറ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിച്ചു. പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ മുഖ്യാതിഥിയായിരുന്നു. റിയല്‍ ബേവ് എംഡി അബ്ദുല്‍ സത്താര്‍, സയ്യിദ് ശുഐബ് തങ്ങള്‍, സിദ്ദീഖ് ഫോറം, ത്വല്‍ഹത്ത് ഫോറം, യൂനുസ് തണല്‍, പുന്നക്കന്‍ മുഹമ്മദലി, അബ്ദുല്ല ചേലേരി, അബ്ദുല്‍ റസാഖ് വളാഞ്ചേരി, ചാക്കോ ഊളക്കാടന്‍ തുടങ്ങിയ നിരവധി പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
ഏഴു വര്‍ഷമായി ബുക് ഫെയറില്‍ വേറിട്ടു നില്‍ക്കുന്ന ഒരേയൊരു ഷോപ്പാണിത്. പുസ്തക മേളയിലെ സന്ദര്‍ശകര്‍ക്ക് സൗജന്യമായി കോഫിയും ചായയും ഇവിടെ നിന്നും നല്‍കുന്നു. റിയല്‍ ബേവ് വിഭവങ്ങള്‍ രുചിക്കാനും ഉല്‍പന്നങ്ങള്‍ രിചയപ്പെടാനും അവസരമൊരുക്കിയിരിക്കുന്നു.
ഷാര്‍ജ ഇന്റസ്ട്രിയല്‍ ഏരിയ 18ലാണ് റിയല്‍ ബേവ് ഷോറൂം. ആര്‍ക്കും അവിടെ സന്ദര്‍ശിക്കാം. വെന്‍ഡിംഗ് മെഷീനാണ് റിയല്‍ ബേവിന്റെ മുഖ്യ ഉല്‍പന്നം. ഇത് നിലവില്‍ വിപണിയിലുണ്ട്. മെഷീന്‍ സൗജന്യമായി നല്‍കി ഉല്‍പന്നങ്ങള്‍ സപ്‌ളൈ ചെയ്യലാണ് കമ്പനിയുടെ പ്രധാന ബിസിനസ്.
യുഎഇ, ഒമാന്‍, ഖത്തര്‍, ബഹ്‌റൈന്‍ തുടങ്ങിയ രാജ്യങ്ങളില്‍ വെന്‍ഡിംഗ് മെഷീനുകളുടെയും കോഫി, ടീ, അനുബന്ധ ഉല്‍പന്നങ്ങളുടെയും പ്രത്യേക വിതരണക്കാരായി വിജയകരമായി പ്രവര്‍ത്തിച്ചു വരികയാണ് റിയല്‍ ബേവ് എന്ന് എംഡി അബ്ദുല്‍ സത്താര്‍ പറഞ്ഞു. 2010ലാണ് സ്ഥാപനത്തിന് തുടക്കീ കുറിച്ചത്. സൂപര്‍ മാര്‍ക്കറ്റ്, മിനി മാര്‍ട്ട്, കറക് കഫ്റ്റീരിയ, കഫേ, റെസ്റ്റോറന്റ് എന്നിവ ഉള്‍പ്പെടുന്നതാണ് റിയല്‍ ബേവ്. വിവിധ രാജ്യങ്ങളില്‍ 5000ത്തിലധികം വെന്‍ഡിംഗ് മെഷീനുകളാണ് ഇതിനോടകം വിതരണം ചെയ്തത്. കൂടുതല്‍ എഫ്എംസിജി ഉല്‍പന്നങ്ങളുമായി നവീകരിച്ച സ്റ്റോര്‍ സൗദി അറേബ്യയിലേക്ക് കൂടി വിപുലീകരണത്തിന് പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്. ജിസിസിയില്‍ പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നതിലൂടെ വെന്‍ഡിംഗ് മെഷീന്‍ വിതരണത്തില്‍ കൂടുതല്‍ വളര്‍ച്ച കൈവരിക്കാനും വിപണിയില്‍ ഏറെ മുന്നിലെത്താനും കഴിയുമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."