മുകേഷിനെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നെന്ന് സി.പി.എം റിപ്പോര്‍ട്ട്
കൊല്ലം: നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊല്ലം മണ്ഡലത്തില്‍ വിജയിച്ച എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എം. മുകേഷിനെ തോല്‍പ്പിക്കാന്‍ ശ്രമം നടന്നെന്ന് സി.പി.എം അവലോകന റിപ്പോര്‍ട്ട്. ജില്ലയില്‍ വോട്ട് ചോര്‍ച്ചയുണ്ടായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
മുകേഷിനെതിരേ ഇടതുമുന്നണിയില്‍ ശക്തമായ വികാരമുണ്ടായിരുന്നു. സി.പി.എമ്മിലെ ഒരു വിഭാഗവും സി.പി.ഐയിലെ ഒരു വിഭാഗവും മുകേഷിനെതിരേ പ്രവര്‍ത്തനം നടത്തിയെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിലുള്ള പരാമര്‍ശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ട്. ജില്ലയുടെ സംഘടനാ ചുമതലയുള്ള ആനത്തലവട്ടം ആനന്ദനാണ് സംസ്ഥാന സമിതിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
കൊല്ലം ജില്ലയിലെ പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി പിന്നോക്കം പോയെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വോട്ട് ചോര്‍ച്ചയില്‍ വിശദമായ പരിശോധന നടത്താന്‍ കമ്മിഷനെ നിയോഗിക്കണം. ജില്ലയില്‍ സംഘടനയുടെ കെട്ടുറപ്പിനു ക്ഷതമേല്‍ക്കുന്ന ഘടകങ്ങള്‍ തിരിച്ചറിഞ്ഞ് തിരുത്തല്‍ വരുത്തണം.
പേരെടുത്തു പറയുന്നില്ലെങ്കിലും മന്ത്രിസ്ഥാനത്ത് തുടരുന്നതിനിടെയുണ്ടായ ജാഗ്രതക്കുറവ് കുണ്ടറയില്‍ ജെ. മേഴ്‌സിക്കുട്ടിയമ്മയ്ക്ക് തിരിച്ചടിയായെന്ന വിലയിരുത്തല്‍ റിപ്പോര്‍ട്ടിലുണ്ട്. വരുന്ന ജില്ലാ സമ്മേളനത്തില്‍ റിപ്പോര്‍ട്ട് ചൂടേറിയ ചര്‍ച്ചകള്‍ക്കു വഴിവച്ചേക്കും. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 11 സീറ്റുകളിലും എല്‍.ഡി.എഫിന് വിജയിക്കാനായെങ്കില്‍ ഇക്കുറി ഒന്‍പത് സീറ്റുകളിലാണ് വിജയം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."