പെണ്‍കുട്ടിയെ ശല്യം ചെയ്തത് ചോദ്യം ചെയ്തതില്‍ പക; വീടിന് നേരെ പടക്കമേറ്, സഹോദരന് നേരെ ക്രൂരമര്‍ദനം
തൃശ്ശൂര്‍; പെണ്‍കുട്ടിയെ ശല്യംചെയ്തത് സഹോദരന്‍ ചോദ്യംചെയ്ത പകയില്‍ പെണ്‍കുട്ടിയുടെ വീടിനുനേരെ പടക്കമെറിഞ്ഞു. സഹോദരനെ ക്രൂരമായി മര്‍ദിച്ചു.തൃശ്ശൂര് മണ്ണുത്തിയില്‍ നടന്ന സംഭവത്തില്‍ വെള്ളാനിക്കര സ്വദേശികളായ പത്താനിവീട്ടില്‍ ഷംസാദ്(22),കല്ലറമോളിന്‍ ആദര്‍ശ്(24), പടത്തിപ്പറമ്പില്‍ അജിത്ത്(30) എന്നിവരെ മണ്ണുത്തി പോലീസ് അറസ്റ്റ് ചെയ്തു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് പ്രതിയായ ഷംസാദ് പ്രണയാഭ്യര്‍ഥന നടത്തിയിരുന്നു. ഇത് പെണ്‍കുട്ടിയുടെ സഹോദരന്‍ ചോദ്യംചെയ്തതിലുള്ള പകയാണ് ആക്രമണത്തിന് കാരണം. വ്യാഴാഴ്ച രാത്രി 10.30ന് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ പ്രതികള്‍ ആദ്യം പടക്കമെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചശേഷം സഹോദരനെ വീട്ടില്‍നിന്ന് ഇറക്കി മര്‍ദിക്കുകയായിരുന്നു. തുടര്‍ന്ന് കുടുംബം മണ്ണുത്തി പോലീസില്‍ പരാതി നല്‍കി.മണ്ണുത്തി എസ്.എച്ച്.ഒ. എസ്. ഷുക്കൂര്‍, എസ്.ഐ.മാരായ കെ. പ്രദീപ്കുമാര്‍, എസ്. ജയന്‍, സി.പി.ഒ.മാരായ പദ്മകുമാര്‍, സാംസണ്‍ എന്നിവരാണ് പ്രതികളെ പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."