പുസ്തകോത്സവത്തില്‍ ഗള്‍ഫ് സത്യധാര പവലിയന്‍
ഷാര്‍ജ: വായനയുടെ വസന്തകാലം തീര്‍ക്കുന്ന ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ 'ഗള്‍ഫ് സത്യധാര' പവലിയന്‍ ഉദ്ഘാടനം പാണക്കാട് സയ്യിദ് അസീല്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിച്ചു. വായനയും പഠനവും മാനവികമായ പാഠങ്ങള്‍ നല്‍കുന്നതാണെന്നും പരിശുദ്ധ ഇസ്‌ലാം വായനക്ക് പ്രോത്സാഹനം നല്‍കിയതാണെന്നും അദ്ദേഹം പറഞ്ഞു. എസ്‌കെഎസ്എസ്എഫ് നാഷണല്‍ പ്രസിഡന്റ് സയ്യിദ് ശുഐബ് തങ്ങള്‍, സുപ്രഭാതം സിഇഒ മുസ്തഫ മാസ്റ്റര്‍ മുണ്ടുപാറ, ഷാര്‍ജ പൊലീസ് ഓഫീസര്‍ അബ്ദുല്ലത്തീഫ് മുസ്തഫ അല്‍ ഖാളി, ശറഫുദ്ദീന്‍ ഹുദവി, ഇ.പി അബ്ദുല്‍ ഖാദിര്‍ ഫൈസി, അബ്ദുല്ല ചേലേരി, റസാഖ് വളാഞ്ചേരി, മൊയ്തു സി.സി, സി.എ ഷാഫി മാസ്റ്റര്‍, അബ്ദുല്‍ ഹകീം ടി.പി.കെ, നുഅ്മാന്‍ തിരൂര്‍, ഫൈസല്‍ പയ്യനാട്, ശാക്കിര്‍ ഫറോക്, ഷാ മുക്കോട് തുടങ്ങി മത-സാഹിത്യ-സാമൂഹിക-രാഷ്ട്രീയ മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു.
ഗള്‍ഫ് സത്യധാര പ്രസിദ്ധീകരിക്കുന്ന നാല് പുസ്തകങ്ങള്‍ പ്രമുഖരുടെ സാന്നിധ്യത്തില്‍ ഇന്ന് പ്രകാശനം ചെയ്യും. കെ.ടി അജ്മല്‍ പാണ്ടിക്കാട് എഴുതിയ സമസ്ത നേതാക്കളെ പരിചയപ്പെടുത്തുന്ന ബൃഹദ് ഗ്രന്ഥം 'സമസ്ത വഴിയൊരുക്കിയ തണല്‍ മരങ്ങള്‍', ഹനീഫ് റഹ്മാനി പനങ്ങാങ്ങരയുടെ 'കമലാ സുരയ്യ: സത്യാന്വേഷണത്തിന്റെ നാള്‍വഴികള്‍', മുഹമ്മദ് ഫാരിസ് പി.യു എഴുതിയ 'ഇസ്‌ലാം ഒരു അന്വേഷകന്റെ മുന്നില്‍', സി.എ ഷാഫി മാസ്റ്റര്‍ എഴുതിയ ചെറുകഥാ സമാഹാരം 'സഹയാത്രികര്‍' എന്നീ നാല് പുസ്തകങ്ങളാണ് ആദ്യ ദിവസത്തില്‍ തന്നെ മലയാളി വായനക്കാരുടെ സാന്നിധ്യം കൊണ്ട് പവലിയന്‍ സജീവമായിരുന്നു. കൂടാതെ, മത-സാമൂഹിക-സാഹിത്യ-രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും പവലിയന്‍ സന്ദര്‍ശിച്ചു. വരുംദിവസങ്ങളിലും വായനക്കാര്‍ക്ക് ഏറെ വൈവിധ്യമായ പരിപാടികളാണ് പവലിയനില്‍ ഒരുക്കിയിരിക്കുന്നത്. അഹമ്മദ് പാലത്തുങ്കര സ്വാഗതവും സഫീര്‍ ജാറംകണ്ടി നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."