നിപാ സ്ഥിരീകരിച്ച മുന്നൂരില്‍ കേന്ദ്ര സംഘമെത്തി
മുക്കം(കോഴിക്കോട്): നിപാ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കടുത്ത നിയന്ത്രണമേര്‍പ്പെടുത്തിയ ചാത്തമംഗലം പഞ്ചായത്തിലെ പാഴൂര്‍, മുന്നൂര് എന്നിവിടങ്ങളില്‍ നാഷണല്‍ ഹെല്‍ത്ത് മിഷനിലെ വിദഗ്ധസംഘം സന്ദര്‍ശനം നടത്തി. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനാണ് കേന്ദ്രസംഘം എത്തിയത്. മുന്നൂരിലെ മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ നടക്കുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംഘം ആരോഗ്യപ്രവര്‍ത്തകരില്‍ നിന്നു ചോദിച്ചറിഞ്ഞു.
വേണ്ട മാറ്റങ്ങള്‍ നിര്‍ദേശിക്കുകയും ചെയ്തു. രോഗലക്ഷണങ്ങള്‍ ഉള്ളവരെ കണ്ടെത്താന്‍ നടത്തുന്ന സര്‍വേ ചാത്തമംഗലം പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലേക്കും വ്യാപിപ്പിക്കാനും കേന്ദ്രസംഘം നിര്‍ദേശം നല്കി. മുന്നൂര് മദ്റസയിലെ താല്‍ക്കാലിക പരിശോധനാ ക്യാംപും സംഘം സന്ദര്‍ശിച്ചു. നാഷനല്‍ ഹെല്‍ത്ത് മിഷനിലെ ഡോ. രവീന്ദ്രന്, ഡോ. രഘു, അഡീഷനല്‍ ഡി.എം.ഒ ഡോ. പീയൂഷ് നമ്പൂതിരി, ടെക്നിക്കല്‍ അസി. സുരേഷ്കുമാര്‍, മലേറിയ ഓഫിസര്‍ ഡോ. ഷിനി എന്നിവരുടെ നേതൃത്വത്തിലായിരുന്നു സന്ദര്‍ശനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."