ഡോ. ലീലാ ഓംചേരി അന്തരിച്ചു
ഡോ. ലീലാ ഓംചേരി അന്തരിച്ചു
ന്യൂഡല്‍ഹി: സംഗീതജ്ഞയും കലാഗവേഷകയും എഴുത്തുകാരിയും ഡല്‍ഹി സര്‍വകലാശാല മുന്‍ അധ്യാപികയുമായ ഡോ. ലീലാ ഓംചേരി (94) അന്തരിച്ചു. ബുധാനാഴ്ച വൈകിട്ടോടെ ഡല്‍ഹി അശോക് വിഹാറിലെ വീട്ടില്‍ വച്ച് ദേഹാസ്വാസ്ഥ്യത്തെ നേരിട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും അന്ത്യം സംഭവിക്കുകയായിരുന്നു.
ക്ലാസിക്കല്‍ കലാരൂപങ്ങളെക്കുറിച്ചുള്ള നിരവധി ഗവേഷണഗ്രന്ഥങ്ങളുടെ രചയിതാവാണ്. പ്രശസ്ത നാടകകൃത്ത് ഓംചേരി എന്‍.എന്‍. പിള്ളയാണ് ഭര്‍ത്താവ്. മക്കള്‍: ശ്രീദീപ് ഓംചേരി (ഡി.സി.എം. ശ്രീറാം കണ്‍സോളിഡേറ്റഡ് ചീഫ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), ദീപ്തി ഓംചേരി ഭല്ല (ഡല്‍ഹി സര്‍വകലാശാല സംഗീത വിഭാഗം റിട്ട. പ്രൊഫസര്‍).
കന്യാകുമാരി ജില്ലയിലെ തിരുവട്ടാറില്‍ പരേതരായ കമുകറ പരമേശ്വരക്കുറുപ്പിന്റേയും ലക്ഷ്മിക്കുട്ടിയമ്മയുടേയും മകളായി 1929 മേയ് 31നാണ് ജനനം. പ്രശസ്ത ഗായകന്‍ പരേതനായ കമുകറ പുരുഷോത്തമന്‍ സഹോദരനാണ്. കര്‍ണാടകസംഗീതം, ഹിന്ദുസ്ഥാനി സംഗീതം, സോപാനസംഗീതം, നാടന്‍ പാട്ടുകള്‍, നൃത്തം എന്നിവയില്‍ പ്രാവീണ്യം നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."