വിദ്യാഭ്യാസ വായ്പ: യോഗ്യതാ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല
തിരുവനന്തപുരം• അക്കാദമിക് യോഗ്യതാ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ലെന്ന് സംസ്ഥാന ന്യൂനപക്ഷ കമ്മിഷന്. കേരളാ ഗ്രാമീണ ബാങ്ക് കണ്ണൂര്‍, കരുവാഞ്ചല്‍ ശാഖാ മാനേജര്‍ക്കെതിരേ വെള്ളാട് കളരിക്കല്‍ വീട്ടില്‍ കെ.ജെ ടൈറ്റസ് നല്കിയ പരാതിയിലാണ് കമ്മിഷന് നിര്‍ദേശം. മാര്‍ക്ക് മാനദണ്ഡമാക്കി മകള്‍ക്ക് ഗ്രാമീണ ബാങ്ക് വിദ്യാഭ്യാസ വായ്പ നിഷേധിച്ചതിനെതിരേയാണ് ടൈറ്റസ് കമ്മിഷനില്‍ പരാതി നല്‍കിയത്.
പരാതി പരിഗണിച്ച കമ്മിഷന് ബാങ്ക് വായ്പ ശാഖാ മാനേജരില്‍ നിന്നും വിശദീകരണം തേടിയിരുന്നു. 60 ശതമാനം മാര്‍ക്കില്ലാത്തതിനാല്‍ വായ്പ നല്കാന് കഴിയില്ലെന്നായിരുന്നു ബാങ്കിന്റെ മറുപടി. ഉന്നത വിദ്യാഭ്യാസത്തിനായി കേരളത്തിന് അകത്തും പുറത്തുമുള്ള സ്ഥാപനങ്ങളില്‍ പ്രവേശനം നേടിയ വിദ്യാഭ്യാസ വായ്പാ അപേക്ഷകളില്‍ നിയമപരമല്ലാത്ത തീരുമാനം ബാങ്ക് കൈക്കൊണ്ടതായി കമ്മിഷന് നിരീക്ഷിച്ചു.
വിദ്യാഭ്യാസ വായ്പ: യോഗ്യതാ മാനദണ്ഡങ്ങള്‍ തീരുമാനിക്കാന്‍ ബാങ്കുകള്‍ക്ക് അധികാരമില്ല
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."