102 തികഞ്ഞ കെ. മാധവന് ജില്ലാ ഭരണകൂടത്തിന്റെ ആദരം
കാഞ്ഞങ്ങാട്: 102-ാം പിറന്നാള്‍ ആഘോഷിക്കുന്ന സ്വാതന്ത്ര്യസമര സേനാനി കെ.മാധവനെ ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പും ജില്ലാ ഭരണകൂടവും ചേര്‍ന്ന് ആദരിച്ചു. നെല്ലിക്കാട്ട് മാധവേട്ടന്റെ വസതിയില്‍ എത്തി ജില്ലാ കലക്റ്റര്‍ കെ.ജീവന്‍ ബാബു ജില്ലാ ഭരണകൂടത്തിനായുള്ള ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്റെ ഉപഹാരം കെ.മാധവന് കൈമാറി പൊന്നാട അണിയിച്ചു.
കേരളത്തിന്റെ ചരിത്രധാരയിലെ പ്രധാനപ്പെട്ട അധ്യായമാണ് കെ. മാധവന്‍ എന്നും ഇത് അടുത്ത തലമുറയിലേക്ക് കൈമാറാന്‍ നമുക്കാവണമെന്നും ജില്ലാ കലക്റ്റര്‍ പറഞ്ഞു. സ്വാതന്ത്ര്യ സമരത്തിന് കേരളം നല്‍കിയ വിലപ്പെട്ട സംഭാവനയാണ് അദ്ദേഹം.
മാധവേട്ടന് ഇനിയും അസുലഭ ജന്മദിനങ്ങള്‍ കൊണ്ടാടാന്‍ കഴിയട്ടെ എന്ന് ജില്ലാ കലക്റ്റര്‍ ആശംസിച്ചു.
ചടങ്ങില്‍ ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ് അസി.എഡിറ്റര്‍ എം.മധുസൂദനന്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിലെ അസി. ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ കെ.രതീഷ്, ടി.കെ കൃഷ്ണന്‍, മാലിങ്ക നായിക് തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."