സുപ്രഭാതം കാംപയിൻ ഉദ്ഘാടനം ചെയ്തു
ജിദ്ദ: സമസ്ത ഇസ്‌ലാമിക് സെന്റർ സെൻട്രൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്നു വരുന്ന സുപ്രഭാതം കാംപയിന് തുടക്കമായി. വരിക്കാരെ ചേർക്കുന്നതിന്റെ ഉദ്ഘാടനം ഫ്ലൈ എക്സ്പ്രസ്സ് എം ഡി സയ്യിദ് ജലീൽ തങ്ങളെ വാർഷിക വരിക്കാരനാക്കി ചേർത്ത് കൊണ്ട് എസ് ഐ സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സയ്യിദ് ഉബൈദുല്ല ഐദറൂസി തങ്ങൾ മേലാറ്റൂർ നിർവഹിച്ചു. എസ് ഐ സി ജനറൽ സെക്രട്ടറി നൗഷാദ് അൻവരി, ട്രഷറർ അബൂബക്കർ ദാരിമി ആലമ്പാടി, മുസ്തഫ ഫൈസി ചേരൂർ, ഉസ്മാൻ എടത്തിൽ, മുഹമ്മദ് കല്ലിങ്ങൽ, സിറാജ് വാഴക്കാട്, മുഹമ്മദ് നിസാർ, ജാബിർ മേൽമുറി, റിയാസ് കൊണ്ടോട്ടി, അബ്ദുല്ലത്തീഫ് വള്ളിക്കാപറ്റ തുടങ്ങിയവർ സംബന്ധിച്ചു.
വിവിധ മേഖല - ഏരിയ കമ്മിറ്റികളുടെ സഹകരണത്തോടെ ജിദ്ദയിൽ നിന്നും പരമാവധി വരിക്കാരെ ചേർത്ത് സുപ്രഭാതം കാംപയിൻ വിജയിപ്പിക്കാൻ എസ് ഐ സി സെൻട്രൽ കമ്മിറ്റി നേരത്തെ തീരുമാനിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."