വിദേശ പഠനം; എന്തുകൊണ്ട് മലേഷ്യ; നാല് കാരണങ്ങള്‍ ഇവയാണ്
വിദേശ പഠനം; എന്തുകൊണ്ട് മലേഷ്യ; നാല് കാരണങ്ങള്‍ ഇവയാണ്
ഒരു കാലത്ത് യൂറോപ്പിലേക്കും, അമേരിക്കന്‍ രാജ്യങ്ങളിലേക്കും മാത്രം ഉണ്ടായിരുന്ന വിദ്യാര്‍ഥി കുടിയേറ്റം മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്നതാണ് പുതിയ ട്രെന്‍ഡ്. ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ ഏഷ്യന്‍ രാജ്യങ്ങളിലേക്ക് പഠനത്തിനായി ചേക്കേറുന്ന ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ എണ്ണത്തിലും വലിയ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. യൂറോപ്പിലും മറ്റും ഉയര്‍ന്നുവന്ന കുടിയേറ്റ വിരുദ്ധ മനോഭാവവും, ഉയര്‍ന്ന സാമ്പത്തിക ചെലവും മറ്റ് രാജ്യങ്ങള്‍ തേടാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ്.
എന്തുകൊണ്ട് മലേഷ്യ?
കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരമുള്ള വിദ്യാഭ്യാസം നേടിയെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പരിഗണിക്കേണ്ട രാജ്യമാണ് മലേഷ്യ. ഇന്ത്യയുമായുള്ള കറന്‍സി വിനിമയത്തിലും, ട്യൂഷന്‍ ഫീസ്, താമസം, ഭക്ഷണം, യാത്ര, ഹെല്‍ത്ത് എന്നിവയില്‍ അയല്‍ രാജ്യങ്ങളായ സിങ്കപ്പൂര്‍, ഹോംഗ് കോങ്, ആസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ കുറഞ്ഞ ചെലവാണ് മലേഷ്യയിലുള്ളത്. തുടക്ക കാലത്ത് കാര്‍ഷിക വൃത്തിയില്‍ ഊന്നിയ സമ്പദ് വ്യവസ്ഥയില്‍ നിന്ന് ഇന്ന് രാസ വസ്തുക്കള്‍, ഐ.ടി, മെഷീന്‍ എന്നിവയുടെ വലിയ കയറ്റുമതിക്കാരായി മലേഷ്യ മാറുകയും ചെയ്തു. അതുകൊണ്ട് തന്നെ ടെക് മേഖലയിലടക്കം വമ്പിച്ച തൊഴില്‍ സാധ്യതയും മലേഷ്യ മുന്നോട്ട് വെക്കുന്നു.
സര്‍വ്വകലാശാലകള്‍
ടെക്‌നിക്കല്‍, സ്‌റ്റെം വിഷയങ്ങള്‍ പരിഗണിച്ചാല്‍ ലോകോത്തര നിലവാരമുള്ള നിരവധി സര്‍വ്വകലാശാലകളുള്ള ഏഷ്യന്‍ രാജ്യമാണ് മലേഷ്യ. യൂണിവേഴ്‌സിറ്റി ഓഫ് മലായ, യൂണിവേഴ്‌സിറ്റി ടെക്‌നോളജി പെട്രോണാസ്, യൂണിവേഴ്‌സിറ്റി കെബാങ്‌സാന്‍ മലേഷ്യ, യൂണിവേഴ്‌സിറ്റി സെയ്ന്‍സ് മലേഷ്യ എന്നിവയാണ് മലേഷ്യയിലെ പ്രധാനപ്പെട്ട വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. 2020 ലെ ക്യു.എസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങില്‍ ലോകത്തില്‍ തന്നെ 70ാം സ്ഥാനം നേടിയ സ്ഥാപനമാണ് യൂണിവേഴ്‌സിറ്റി ഓഫ് മലായ. മാത്രമല്ല ഏഷ്യയില്‍ 13ാം സ്ഥാപനവും, സൗത്ത് ഈസ്റ്റ് ഏഷ്യയില്‍ 3ാം സ്ഥാനവും മലായ യൂണിവേഴ്‌സിറ്റിക്കാണ്. ഇത്തരത്തില്‍ നിരവധി സ്ഥാപനങ്ങള്‍ മലേഷ്യയിലുണ്ട്.
സാമ്പത്തിക ചെലവ്
താരതമ്യേന കുറഞ്ഞ ജീവിത ചെലവുള്ള രാജ്യമാണ് മലേഷ്യ. പഠന ചെലവിന്റെ കാര്യമാണെങ്കില്‍ സിങ്കപ്പൂര്‍, ജപ്പാന്‍ എന്നിവയില്‍ നിന്ന് കുറവുമാണ്. സര്‍ക്കാര്‍ യൂണിവേഴ്‌സിറ്റികളില്‍ പ്രതിവര്‍ഷ ട്യൂഷന്‍ ഫീസെന്നത് ശരാശരി 4,400 യു.എസ് ഡോളറാണ്. ( 3.5 ലക്ഷം ഇന്ത്യന്‍ രൂപ). പ്രൈവറ്റ് സ്ഥാപനങ്ങളിലാണെങ്കില്‍ ചെലവ് ഏകദേശം 4970 ഡോളറാണ് വരുന്നത്. (4 ലക്ഷത്തിന് മുകളില്‍ പ്രതിവര്‍ഷം).
ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം
ഇന്ത്യക്കാരെ മലേഷ്യയിലേക്ക് ആകര്‍ഷിക്കുന്ന മറ്റൊരു ഘടകമാണ് ഇംഗ്ലീഷ് ഭാഷയുടെ ഉപയോഗം. അക്കാദമിക മേഖലയിലടക്കം ഏറ്റവും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന ഭാഷയാണ് ഇംഗ്ലീഷ്.
മലേഷ്യന്‍ ഇന്‍സ്റ്റിറ്റിയൂഷനുകളില്‍ പ്രവേശനം നേടുന്നതിന് ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം അനിവാര്യമാണ്. മലേഷ്യക്ക് സ്വന്തമായുള്ള ഇംഗ്ലീഷ് ഭാഷ പരീക്ഷയുണ്ട്. മലേഷ്യന്‍ യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് ടെസ്റ്റ് (MUET).
ജര്‍മ്മനി, ഫ്രാന്‍സ് പോലുള്ള രാജ്യങ്ങളെ പരിഗണിക്കുമ്പോള്‍ ഭാഷയുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് മെച്ചപ്പെട്ട സാധ്യതയാണ് മലേഷ്യ നല്‍കുന്നത്.
കുടിയേറ്റ സൗഹൃദ മനോഭാവം
നല്ലൊരു ശതമാനം ജനങ്ങളും കുടിയേറ്റക്കാരായത് കൊണ്ടുതന്നെ മലേഷ്യയില്‍ പ്രവാസികളോട് പൊതുവില്‍ സൗഹൃദ മനോഭാവമാണുള്ളത്. പ്രത്യേകിച്ച് ഇന്ത്യന്‍ വംശജരായ നിരവധിയാളുകള്‍ മലേഷ്യയിലുണ്ട്. മാത്രമല്ല 2020ലെ ആഗോള സുരക്ഷ സൂചിക പ്രകാരം ലോകത്തിലെ ഏറ്റവും കൂടുതല്‍ സമാധാനമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ 18ാം സ്ഥാനവും മലേഷ്യക്കാണ്. അതുകൊണ്ട് തന്നെ പഠനത്തിനായി പരിഗണിക്കാവുന്ന രാജ്യമാണ് മലേഷ്യ.
മലേഷ്യയിലെ പ്രധാനപ്പെട്ട യൂണിവേഴ്‌സിറ്റികള്‍
യൂണിവേഴ്‌സിറ്റി ഓഫ് മലായ
യൂണിവേഴ്‌സിറ്റി ഓഫ് പുട്ര മലേഷ്യ
യൂണിവേഴ്‌സിറ്റി ഓഫ് കെബാങ്‌സാന്‍ മലേഷ്യ
യൂണിവേഴ്‌സിറ്റി സെയ്ന്‍സ് മലേഷ്യ
മൊണാഷ് യൂണിവേഴ്‌സിറ്റി മലേഷ്യ
യൂണിവേഴ്‌സിറ്റി ഓഫ് സതാംപ്ടണ്‍, മലേഷ്യ
യൂണിവേഴ്‌സിറ്റി നോട്ടിങ്ഹാം മലേഷ്യ
ന്യൂകാസില്‍ യൂണിവേഴ്‌സിറ്റി ഓഫ് മെഡിസിന്‍
ടെയ്‌ലര്‍ യൂണിവേഴ്‌സിറ്റി
യു.സി.എസ്.ഐ യൂണിവേഴ്‌സിറ്റി
വിദ്യാഭ്യാസ-കരിയര്‍ വാര്‍ത്തകള്‍ ഓണ്‍ലൈനില്‍ ലഭിക്കാന്‍ ഈ ഗ്രൂപ്പ് ജോയിന്‍ ചെയ്യുക
https://chat.whatsapp.com/FHMwGM3O0759bymv0j74Ht
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."