കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി. അശോകിനെ മാറ്റി; ബിജു പ്രഭാകറിന് പകരം ചുമതല
കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് ബി. അശോകിനെ മാറ്റി; ബിജു പ്രഭാകറിന് പകരം ചുമതല
തിരുവനന്തപുരം: വായ്പാ തിരിച്ചടവിനെച്ചൊല്ലി കെ.ടി.ഡി.എഫ്.സി- കെ.എസ്.ആര്‍.ടി.സി പോര് തുടരുന്നതിനിടെ കെ.ടി.ഡി.എഫ്.സി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും ബി അശോകിനെ മാറ്റി. കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകറിനാണ് പകരം ചുമതല. ബി. അശോക് നിലവില്‍ വഹിക്കുന്ന മറ്റ് ചുമതലകള്‍ തുടര്‍ന്നും വഹിക്കുന്നതാണെന്നും സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു.
കാര്‍ഷികോല്‍പാദന കമ്മിഷണറായിരുന്നു ഡോ. ബി. അശോക്. അതിന് പുറമെയാണ് കേരള ട്രാന്‍സ്‌പോര്‍ട് ഡെവലപ്‌മെന്റ് ഫിനാന്‍സ് കോര്‍പറേഷന്റെ ചെയര്‍മാന്‍ സ്ഥാനം അദ്ദേഹത്തിന് നല്‍കിയിരുന്നത്. ഒരു മാസത്തെ അവധി കഴിഞ്ഞ് കഴിഞ്ഞ ദിവസമാണ് ബിജു പ്രഭാകര്‍ ജോലിയില്‍ പ്രവേശിച്ചത്.
കെ.ടി.ഡി.എഫ്.സി നഷ്ടത്തില്‍ ആകാനുള്ള കാരണം കെ.എസ്.ആര്‍.ടി.സി ആണെന്ന തരത്തില്‍ ബി.അശോക് ഐ.എ.എസ് പത്രക്കുറിപ്പ് ഇറക്കിയിരുന്നു. എന്നാല്‍ കെ.ടി.ഡി.എഫ്.സി വാദത്തെ തള്ളി അന്നത്തെ കെ.എസ്.ആര്‍.ടി.സി സി.എം.ഡി ബിജു പ്രഭാകര്‍ രംഗത്തുവന്നു.
2015 ല്‍ കെ.ടി.ഡി.എഫ്.സിയില്‍ നിന്ന് കെ.എസ്.ആര്‍.ടി.സി കടം എടുത്ത 595 കോടി രൂപ 915 കോടിയായി തിരിച്ചടക്കണമെന്നും കെ.ടി.ഡി.എഫ്.സി അറിയിച്ചിരുന്നു. ഈ തുക അടക്കാത്തപക്ഷം കെ.എസ്.ആര്‍.ടി.സിക്ക് ജപ്തി നോട്ടീസ് അടക്കം അയച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."