നൂറ് ആയിരമായി, ആയിരം പതിനായിരമായി...വിലക്കുകള്‍ തകര്‍ത്തെറിഞ്ഞ് പ്രതിഷേധത്തിന്റെ മഹാസമുദ്രമായി അന്നദാതാക്കള്‍
ചണ്ഡിഗഢ്: അവര്‍ അക്ഷരാര്‍ത്ഥത്തില്‍ ഒഴുകുക തന്നെയായിരുന്നു. നാനാഭാഗത്തു നിന്നും അവരൊഴുകി വന്നു. പിന്നെ അതൊരു സമുദ്രമായി. പ്രതിഷേധത്തിന്റെ മഹാസമുദ്രം. ബി.ജെ.പി സര്‍ക്കാരുകല്‍ തീര്‍ത്ത് എല്ലാ വിലക്കുകള്‍ക്കും മേല്‍ ആഞ്ഞടിച്ച തിരമാലകളായി. ഹരിയാനയിലെ കര്‍ണാല്‍ മിനി സെക്രട്ടറിയേറ്റിനു മുന്നിലാണ് കര്‍ഷകര്‍ ഒന്നിച്ചത്.
ജലപീരങ്കിയും ലാത്തിച്ചാര്‍ജുമൊക്കെ നടത്തിയിട്ടും പിരിഞ്ഞുപോയിട്ടില്ല കര്‍ഷകര്‍. മിനി സെക്രട്ടറിയേറ്റിനു മുന്നില്‍ കുത്തിയിരിപ്പ് സമരം ഇപ്പോഴും തുടരുകയാണ്. സ്ത്രീകളടമുണ്ട് രംഗത്ത്. അതിനിടക്ക് കര്‍ഷക നേതാക്കളെ വീണ്ടും ചര്‍ച്ചക്കു വിളിച്ചതായും റിപ്പോര്‍ട്ടുണ്ട്.
കഴിഞ്ഞ ദിവസം കര്‍ണാലിലേക്ക് കര്‍ഷകര്‍ ഒഴുകിയെത്തിയതോടെ അഞ്ചു ജില്ലകളില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ സര്‍ക്കാര്‍ വിച്ഛേദിച്ചിരുന്നു. സര്‍ക്കാര്‍, വന്‍ തോതില്‍ പൊലിസിനെയും അര്‍ധസൈനികരെയും വിന്യസിച്ചിട്ടുമുണ്ട്.
#WATCH | Following Kisan Mahapanchayat at Anaj Mandi, protesting farmers now head to Mini Secretariat in Karnal, Haryana. pic.twitter.com/6CQaKSQ7hZ
— ANI (@ANI) September 7, 2021
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ പ്രതിഷേധിക്കുന്നവരുടെ തല തല്ലിപ്പൊളിക്കാന്‍ കര്‍ണാല്‍ ജില്ലാ മജിസ്‌ട്രേറ്റ് നിര്‍ദേശം നല്‍കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. കര്‍ഷകര്‍ക്കെതിരേ ദിവസങ്ങള്‍ക്കു മുമ്പു പൊലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ പലര്‍ക്കും ഗുരുതരമായി പരുക്കേല്‍ക്കുകയും ഒരു കര്‍ഷകന്‍ മരിക്കുകയും ചെയ്തിരുന്നു.
ഈ സംഭവത്തിന് ഉത്തരവാദിയായ ഉദ്യോഗസ്ഥനെതിരേ ശക്തമായ നടപടിയെടുക്കണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടെങ്കിലും സ്ഥലംമാറ്റം മാത്രമാണുണ്ടായത്. ഇതിനു പിന്നാലെയാണ് വിവിധ പ്രദേശങ്ങളില്‍ മഹാപഞ്ചായത്ത് പ്രഖ്യാപിച്ചും ബി.ജെ.പിയെ പരാജയപ്പെടുത്താന്‍ ആഹ്വാനം ചെയ്തും കര്‍ഷക സംഘടനകള്‍ രംഗത്തെത്തിയിരുന്നത്.
#WATCH Protesting farmers gherao Mini Secretariat in Karnal, after concluding Kisan Mahapanchayat at Anaj Mandi . #Haryana pic.twitter.com/qxMxm3v6LB
— ANI (@ANI) September 7, 2021
ഉത്തര്‍പ്രദേശില്‍ ഒരു മഹാപഞ്ചായത്ത് നടക്കുകയും ചെയ്തു. എന്നാല്‍, ഹരിയാനയിലെ കര്‍ണാലില്‍ പ്രഖ്യാപിച്ച മഹാപഞ്ചായത്തിനും റാലിക്കും സര്‍ക്കാര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ഇതിനു പിന്നാലെ കര്‍ഷകരെ ചര്‍ച്ചയ്ക്കു വിളിച്ചെങ്കിലും ഈ ചര്‍ച്ചയും പരാജയപ്പെട്ടിരുന്നു. കര്‍ഷകരെ പ്രതിനിധീകരിച്ച് രാകേഷ് ടികായത്ത്, യോഗേന്ദ്ര യാദവ് തുടങ്ങി 11 പേരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്.
എന്നാല്‍, സര്‍ക്കാര്‍ നിലപാട് മാറ്റാന്‍ തയാറാകാതിരുന്നതോടെ സമരവുമായി മുന്നോട്ടുപോകാന്‍ കര്‍ഷകരും തീരുമാനിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."