സോളാര്‍ പീഡന കേസ്: അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ, റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചു
തിരുവനന്തപുരം: വന്‍ വിവാദമായ സോളാര്‍ പീഡന കേസില്‍ കോണ്‍ഗ്രസ് നേതാവ് അടൂര്‍ പ്രകാശിനെ കുറ്റവിമുക്തനാക്കി സി.ബി.ഐ. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ സമര്‍പ്പിച്ചു. പത്തനംതിട്ട പ്രമാടം സ്റ്റേഡിയത്തില്‍ വെച്ച് പീഡിപ്പിച്ചുവെന്നായിരു പരാതിക്കാരിയുടെ ആരോപണം.
അടൂര്‍ പ്രകാശ് മന്ത്രിയായിരുന്നപ്പോഴായിരുന്നു പീഢന ആരോപണം. ബംഗളൂരുവിലേക്ക് വിമാന ടിക്കറ്റ് അയച്ച് ക്ഷണിച്ചുവെന്നും ആരോപണമുണ്ടായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് ഒരു അടിസ്ഥാനവുമില്ലെന് സി.ബി.ഐ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ഒരു തെളിവുമില്ലാത്ത അടിസ്ഥാന രഹിതമായ കാര്യങ്ങളാണ് ഇവയെന്ന് സി.ബി.ഐ വ്യക്തമാക്കി. ബംഗ്ലൂരില്‍ അടൂര്‍ പ്രകാശ് ഹോട്ടല്‍ റൂമെടുക്കുകയോ, ടിക്കറ്റ് അയക്കുകയോ ചെയ്തിട്ടില്ലെന്നും സിബിഐയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. നേരത്തെ ഹൈബി ഈഡന് എംപിക്കെതിരായ ആരോപണങ്ങളും തള്ളി റിപ്പോര്‍ട്ട് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."