സി.പി.എം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കമെതിരെ കേസെടുക്കുമോ? .. സര്‍ക്കാര്‍ അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയില്‍: വിഡി സതീശന്
തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിനിടെ ഉണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഉള്‍പ്പെടെയുള്ള വൈദികരെ പ്രതികളാക്കി കേസെടുത്ത നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. പൊലീസിന്റെ നടപടി അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് പറഞ്ഞ സതീശന് ഇത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണെന്നും വ്യക്തമാക്കി.
അദാനിക്ക് വേണ്ടി എന്തും ചെയ്യുമെന്ന നിലയിലേക്ക് പിണറായി സര്‍ക്കാര്‍ എത്തിയെന്ന് വ്യക്തമാക്കുന്നതാണ് പൊലീസ് നടപടിയെന്നും സതീശന് വിമര്‍ശിച്ചു. ആര്‍ച്ച് ബിഷപ്പിനും വൈദികര്‍ക്കും എതിരെ കേസെടുത്ത പൊലീസ് സി.പി.എം പ്രവര്‍ത്തകര്‍ സമരം ചെയ്താല്‍ മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും എതിരെ കേസെടുക്കാന്‍ തയാറാകുമോയെന്നും അദ്ദേഹം ആരാഞ്ഞു.
വിഴിഞ്ഞത്തുണ്ടായ സംഘര്‍ഷം സര്‍ക്കാരിന്റെ ആസൂത്രിത നീക്കമാണെന്ന ലത്തീന്‍ രൂപതയുടെ ആരോപണം ഗുരുതരമാണ്. അതേക്കുറിച്ചു അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശനിയാഴ്ചയുണ്ടായ വിഴിഞ്ഞം സംഘര്‍ഷത്തിന്റെ പേരിലാണ് ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോ ഉള്‍പ്പടെ അന്‍പതോളം പേരെ പ്രതികളാക്കി എഫ്.ഐ.ഐ.ആര് ഇട്ടത്.
ആര്‍ച്ച് ബിഷപും വൈദികരും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. സഹായമെത്രാന്‍ ഡോ. ആര്. ക്രിസ്തുദാസും, മോണ്‍. യൂജിന്‍ പെരേരയുമടക്കമുള്ളവര് പ്രതിപ്പട്ടികയിലുണ്ട്. പരാതി ലഭിച്ചതിന് പുറമെ സ്വമേധയായും പൊലിസ് കേസെടുത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."