കോണ്‍ഗ്രസ് മൈക്രോ യൂനിറ്റുകള്‍ക്ക് രൂപരേഖയായി;പരിശീലനത്തിന് തുടക്കം
തിരുവനന്തപുരം: വീടുകള്‍ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തുടക്കം കുറിച്ച് കോണ്‍ഗ്രസ്. ആദ്യഘട്ടത്തില്‍ എല്ലാ ജില്ലകളിലെയും ഒരു പഞ്ചായത്തില്‍ വീതമാണ് പദ്ധതി നടപ്പാക്കുക. ജില്ലകളിലെ ചുമതലക്കാര്‍ക്കായി സംസ്ഥാനതല പരിശീലന പരിപാടി നടത്തി. ഓഗസ്റ്റ് 26,27 തീയതികളില്‍ നെയ്യാര്‍ രാജീവ് ഗാന്ധി ഇന്‍ സ്റ്റിറ്റിയൂട്ടിലായിരുന്നു പരിശീലനം.
അതീവ രഹസ്യമായി നടത്തിയ പരിശീലനത്തില്‍ ഒരു ജില്ലയില്‍ നിന്ന് 3 പേര് വീതമാണ് പങ്കെടുത്തത്.
മാതൃകാ പദ്ധതി നടപ്പാക്കാനുള്ള പഞ്ചായത്തുകളും തീരുനമാനിച്ചു. കോഴിക്കോട് ജില്ലയിലെ കീഴരിയൂര്‍ പഞ്ചായത്ത്, മലപ്പുറം-വണ്ടൂര്‍-പാലക്കാട്-കരിമ്പുഴ-വയനാട്-നെന്മേനി തുടങ്ങിയ പഞ്ചായത്തുകളിലാണ് ആദ്യഘട്ടത്തിലെ മൈക്രോ യൂനിറ്റുകള്‍.
കണ്ണൂര്‍ ജില്ലയില്‍ 11 നിയോജക മണ്ഡലങ്ങളില്‍ ഓരോ പഞ്ചായത്തുകളില്‍ വീതം ആദ്യഘട്ടത്തില്‍ തന്നെ ആരംഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."