HOME
DETAILS
MAL
വിഴിഞ്ഞത്ത് സംഘര്‍ഷാവസ്ഥ
backup
November 27 2022 | 15:11 PM
തിരുവനന്തപുരം: വിഴിഞ്ഞത്ത് വീണ്ടും വന്‍ സംഘര്‍ഷം. കസ്റ്റഡിയിലെടുത്ത അഞ്ച് പേരെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് സമരക്കാര്‍ പൊലീസ് സ്റ്റേഷന്‍ വളഞ്ഞതോടെയാണ് സംഘര്‍ഷാവസ്ഥ ഉടലെടുത്തത്. വൈദികരടക്കമുള്ളവരാണ് പ്രതിഷേധവുമായി എത്തിയത്. പൊലീസ് സ്റ്റേഷന് മുന്നില്‍ സമര്‍ക്കാര്‍ തടിച്ചുകൂടി.
കസ്റ്റഡിയില്‍ എടുത്തവര്‍ നിരപരാധികളാണെന്നും അവരെ വിട്ടയക്കണമെന്നും സമര്‍ക്കാര്‍ ആവശ്യപ്പെട്ടു. ഇവരെ വിട്ടയക്കാതെ ഉപരോധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് സമര്‍ക്കാര്‍ വ്യക്തമാക്കി. സമരക്കാര്‍ രണ്ട് പൊലീസ് ജീപ്പുകള്‍ മറിച്ചിട്ടു. വാന്‍ തടഞ്ഞു.
സംഘര്‍ഷത്തില്‍ പൊലീസുകാര്‍ അടക്കമുള്ളവര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. വന്‍ പൊലീസ് സന്നാഹം സ്ഥലത്തുണ്ട്. സ്റ്റേഷന്‍ പരിസരത്ത് 200 പൊലീസുകാരെ അധികമായി നിയോഗിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."