ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാ സുവര്‍ണ ജൂബിലിയാഘോഷത്തിന് പാര്‍ട്ടിയില്ല: എ ഗ്രൂപ്പിന് അമര്‍ഷം
എം.ഷഹീര്‍
കോഴിക്കോട് : മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയാഘോഷങ്ങളുടെ സമാപനത്തിന കോണ്‍ഗ്രസ് നേതൃത്വം വിമുഖത കാട്ടുന്നതില്‍ എ ഗ്രൂപ്പ് കടുത്ത അമര്‍ഷത്തില്‍. ഇതോടെ തലസ്ഥാന നഗരിയില്‍ 17ന് തിരുവനന്തപുരം പൗരാവലിയുടെ ആഭിമുഖ്യത്തില്‍ ആഘോഷ പരിപാടി നടത്താനൊരുങ്ങുകയാണ് ഉമ്മന്‍ ചാണ്ടിയോട് അടുപ്പമുള്ള സാംസ്‌കാരിക നായകര്‍. എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍, മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ജിജി തോംസണ്‍ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സാംസ്‌കാരിക കൂട്ടായ്മയാണ് പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. പുതിയ കെ.പി.സി.സി നേതൃത്വത്തിന് പരിപാടി സംഘടിപ്പിക്കുന്നതില്‍ താല്‍പര്യമില്ലെന്ന ആരോപണമാണ് എ ഗ്രൂപ്പിനുള്ളത്. ഇതേ വികാരം തന്നെയാണ് കോണ്‍ഗ്രസില്‍ രൂപപ്പെട്ട പുതിയ ശാക്തിക ചേരിയുടെ ഭാഗമായ രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ക്കുമുള്ളത്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതിയംഗം കൂടിയായ ഉമ്മന്‍ ചാണ്ടിയെന്നതും പാര്‍ട്ടി നേതൃത്വം പരിഗണിക്കുന്നില്ല. ഇന്ത്യയിലെ കോണ്‍ഗ്രസ് നേതാക്കളുടെയിടയിലെ അപൂര്‍വനേട്ടം കൂടിയാണ് അരനൂറ്റാണ്ട് കാലത്തെ നിയമസഭാംഗത്വം. അതും ഒരേ മണ്ഡലത്തില്‍ നിന്ന് തന്നെ തുടര്‍ച്ചയായ 12 വിജയങ്ങള്‍.കെ.പി.സി.സി പരിപാടികള്‍ സംഘടിപ്പിക്കാന്‍ താല്‍പര്യം കാണിക്കാത്തതിലുള്ള പ്രതിഷേധമായാണ് ഗ്രൂപ്പ് നേതൃത്വം സ്വന്തം നിലയില്‍ പ്രത്യേക ആഘോഷം വേണ്ടെന്ന നിലപാടെടുത്തത്.
2020 സപ്തംബര്‍ 17ന് കോട്ടയം മാമ്മന്‍ മാപ്പിള ഹാളിലാണ് സുവര്‍ണ ജൂബിലിയാഘോഷങ്ങള്‍ക്ക് തുടക്കമിട്ടത്. കോട്ടയത്തെ കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തിന് കെ.പി.സി.സി നേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് നിയന്ത്രിതമായി ആളുകളെ പങ്കെടുപ്പിച്ച് നടന്ന പരിപാടി കോണ്‍ഗ്രസ് പ്രസിഡന്റ് സോണിയാ ഗാന്ധി ഓണ്‍ലൈനിലൂടെയാണ് ഉദ്ഘാടനം ചെയ്തത്. കോട്ടയത്തെ സാമൂഹിക സാംസ്‌കാരിക സാമുദായിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തിരുന്നു.18ന് തിരുവനന്തപുരത്ത് കെ.പി.സി.സിയുടെ ആഭിമുഖ്യത്തില്‍ ഇന്ദിരാ ഭവനിലും പരിപാടി സംഘടിപ്പിച്ചിരുന്നു. ആഘോഷത്തോടനുബന്ധിച്ച സംസ്ഥാനത്തെ കോണ്‍ഗ്രസ് പോഷക സംഘടനകളുടേതുള്‍പ്പെടെ മുഴുവന്‍ സംവിധാനങ്ങളും സജീവമായി സംസ്ഥാനത്തുടനീളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടപ്പിച്ചിരുന്നു.നിയമസഭാംഗത്വ സുവര്‍ണ ജൂബിലിയാഘോഷത്തിന്റെ പേരില്‍ കോണ്‍ഗ്രസില്‍ പുതിയ പ്രശ്‌നങ്ങള്‍ തലപൊക്കാനിടയുണ്ടെന്ന് കരുതുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."