HOME
DETAILS
MAL
ബഹ്റൈന്‍ ഇസ്റാഈലുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം വിച്ഛേദിച്ചു
backup
November 02 2023 | 14:11 PM
ബഹ്റൈന്‍ ഇസ്റാഈലുമായുള്ള നയതന്ത്ര-സാമ്പത്തിക ബന്ധം വിച്ഛേദിച്ചു
മനാമ: ഇസ്റാഈലുമായി നയതന്ത്ര-സാമ്പത്തിക ബന്ധം വിച്ഛേദിച്ച് ബഹ്റൈന്‍. ഇസ്റാഈലിലെ ബഹ്റൈന്‍ അംബാഡറെ തിരിച്ചുവിളിക്കുകയും ബഹ്റൈനിലെ ഇസ്റാഈല്‍ അംബാസഡറോട് മടങ്ങാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഫലസതീന് ജനതയുടെ അവകാശങ്ങളെ പിന്തുണക്കുന്നതാണ് ബഹ്റൈന്‍ നിലപാടെന്നും ഇസ്റാഈല്‍ അംബാസഡര്‍ രാജ്യം വിട്ടുവെന്നും ബഹ്റൈന്‍ പാര്‍ലമെന്റ് അറിയിച്ചു.
അതിനിടെ ഗസ്സയില്‍ ദുരിതമനുഭവിക്കുന്ന ജനതക്കായി ബഹ്റൈന്‍ രണ്ടാം ഘട്ട സഹായം കൈമാറി. യുദ്ധക്കെടുതി അനുഭവിക്കുന്നവര്‍ക്കായി സംഭരിച്ച വിവിധ മെഡിക്കല്‍, ദുരിതാശ്വാസ, ഭക്ഷ്യ വിഭവങ്ങളാണ് ബഹ്റൈനില്‍ നിന്ന് രണ്ടാം ഘട്ട സഹായമായി അയച്ചത്.
ഈജിപ്ത് റെഡ് ക്രസന്റ് വഴി ഫലസ്തീന് റെഡ് ക്രസന്റിന് സഹായം കൈമാറുകയും ഗസ്സയില്‍ പ്രയാസമനുഭവിക്കുന്നവര്‍ക്ക് എത്തിക്കുകയും ചെയ്യും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."