മമതയ്‌ക്കെതിരേ അങ്കം കുറിക്കാന്‍ ആരുമില്ല: സ്ഥാനാര്‍ഥിയെ നിര്‍ത്താതെ കോണ്‍ഗ്രസ്, കുഴഞ്ഞ് ബി.ജെ.പി
കൊല്‍ക്കത്ത: വരാനിരിക്കുന്ന ഭവാനിപ്പൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിയെ കുഴപ്പിച്ച് കോണ്‍ഗ്രസും തൃണമൂല്‍ കോണ്‍ഗ്രസും. ഉപതിരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരേ മത്സരിക്കേണ്ടെന്നാണ് കോണ്‍ഗ്രസ് തീരുമാനം.
ഇന്നലെ സംസ്ഥാന നേതാക്കളുമായി ഈ വിഷയം ചര്‍ച്ച ചെയ്തിരുന്നു. അതില്‍ ഒരു വിഭാഗം ഭവാനിപൂരില്‍ മത്സരിക്കണമെന്നുള്ള നിലപാടിലായിരുന്നു. എന്നാല്‍ മറ്റൊരു വിഭാഗം അതിനെ എതിര്‍ക്കുകയും ചെയ്തു. തൃണമൂലിനെതിരേ സ്ഥാനാര്‍ഥിയെ നിര്‍ത്തിയാല്‍ അത് ബി.ജെ.പിക്ക് സഹായമാകുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. ഉപതെരഞ്ഞെടുപ്പില്‍ ഭവാനിപൂരില്‍ നിന്നും കോണ്‍ഗ്രസ് മത്സരിക്കില്ലെന്ന് എ.ഐ.സി.സി തന്നെ അറിയിച്ചിട്ടുണ്ടെന്നും ബംഗാള്‍ കോണ്‍ഗ്രസ് അധ്യക്ഷനും എം.പിയുമായ അധീര്‍രഞ്ജന്‍ ചൗധരി പറഞ്ഞു.
അതേ സമയം സ്ഥാനാര്‍ഥിയെ കണ്ടെത്താനാകാതെ കുഴയുകയാണ് ബി.ജെ.പി. മമതയ്‌ക്കെതിരേ ശക്തനായ സ്ഥാനാര്‍ഥിയെ നിര്‍ത്തിയില്ലെങ്കില്‍ അത് വലിയ തിരിച്ചടിയാവുകയും ചെയ്യും.
മമതക്കെതിരെ സ്ഥാനാര്‍ഥിയെ കണ്ടെത്താന്‍ ബുദ്ധിമുട്ടുകയാണെന്ന കാര്യം ബംഗാള്‍ ബി.ജെ.പി അധ്യക്ഷന്‍ ദിലീപ് ഘോഷ് ചൊവ്വാഴ്ച പരസ്യമായി അംഗീകരിച്ചിരുന്നു. ബി.ജെ.പി ആസ്ഥാനത്ത് നടന്ന വാര്‍ത്താസമ്മേളനത്തിലെ ഘോഷിന്റെ പ്രസ്താവന നിയമസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ട്ടിയുടെ സംഘടന എത്രമാത്രം ജീര്‍ണ്ണാവസ്ഥയിലായി എന്നതിന്റെ ഏറ്റവും മോശമായ തലം വെളിപ്പെടുത്തുന്നതായി ബി.ജെ.പി വൃത്തങ്ങള്‍ പറഞ്ഞു. സംസ്ഥാന ബിജെപി അധ്യക്ഷന്‍ തന്നെ പൊതുസമൂഹത്തില്‍ അശുഭാപ്തി വിശ്വാസം പ്രകടിപ്പിക്കുകയാണെങ്കില്‍, താഴെത്തട്ടിലുള്ള പ്രവര്‍ത്തകരുടെ മനോവീര്യം എങ്ങനെ ഉയര്‍ത്തുമെന്നും അവര്‍ ചോദിച്ചു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഭിന്നാഭിപ്രായം ഉണ്ടായിട്ടുണ്ട്.
ഒരു ഉപതെരഞ്ഞെടുപ്പില്‍ മമതക്കെതിരെ മത്സരിക്കാന്‍ ഞങ്ങളുടെ പാര്‍ട്ടിയില്‍ ആരുമില്ലെന്നത് ശരിയാണ്. പക്ഷെ അത് ഒരു വാര്‍ത്താസമ്മേളനത്തില്‍ പറയേണ്ട കാര്യമാണോ? ഇതു പ്രവര്‍ത്തകര്‍ക്ക് എന്തു സന്ദേശമാണ് നല്‍കുന്നത് ഒരു ബി.ജെ.പി പ്രവര്‍ത്തകന്‍ ചോദിച്ചു. ദിലീപ് ഘോഷിന്റെ പ്രസ്താവന മുന്‍ സംസ്ഥാന അധ്യക്ഷന്‍ തതാഗത റോയിയെ ലക്ഷ്യം വച്ചുള്ളതാണെന്നാണ് ബി.ജെ.പിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നത്. ഘോഷിന്റെ നേതൃത്വത്തെയും നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുത്തതിനെയും പരസ്യമായി വിമര്‍ശിച്ച റോയ് ഭവാനിപൂരില്‍ നിന്നും മത്സരിക്കാനുള്ള വാഗ്ദാനം നിരസിച്ചിരുന്നു.
സെപ്തംബര്‍ 30നാണ് ഭവാനിപൂര്‍,ജംഗിപൂര്‍, സംസര്‍ഗഞ്ച് എന്നീ മണ്ഡലങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. മമത പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന കാര്യത്തില്‍ നിര്‍ണായകമാണ് ഭവാനിപൂരിലെ ഉപതെരഞ്ഞെടുപ്പ്. മേയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്നു മത്സരിച്ച മമത, തൃണമൂല്‍ വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്ന സുവേന്ദു അധികാരിയോട് പരാജയപ്പെട്ടിരുന്നു. മമതക്ക് മത്സരിക്കാന്‍ ഭവാനിപൂരിലെ തൃണമൂല്‍ എം.എല്‍.എ സോവന്‍ദേവ് ചതോപാധ്യായ രാജി വച്ചിരുന്നു. ഭരണഘടനാ പ്രതിസന്ധി ഒഴിവാക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥനയെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."