HOME
DETAILS

കുതിപ്പ് തുടരാൻ പോർച്ചുഗൽ ഇന്ന് ഉറുഗ്വേയ്‌ക്കെതിരേ; ജയിച്ചാൽ ക്രിസ്റ്റ്യാനോയുടെ ടീം രണ്ടാം റൗണ്ടിൽ

  
backup
November 28 2022 | 06:11 AM

portugal-vs-uruguay-prediction-team-news-lineups-2022

 

നദോഹ: വമ്പൻ മത്സരങ്ങൾക്ക് വേദിയായ ലുസെയ്ൽ സ്‌റ്റേഡിയത്തിൽ ഇന്ന് ഇന്ത്യൻ സമയം 12.30ന് കളിത്തട്ടുണരുമ്പോൾ വിജയം തുടരാൻ റൊണാൾഡോയുടെ പോർച്ചുഗലും ഗോൾ നേടാൻ സുവാരസിന്റെ ഉറുഗ്വേയും ബൂട്ടുകെട്ടും. ആദ്യ മത്സരത്തിൽ തന്നെ രണ്ട് റെക്കോഡുകൾ പോക്കറ്റിലാക്കിയ റൊണാൾഡോ മികച്ച ഫോമിലാണെന്നത് പോർച്ചുഗൽ ക്യാംപിൽ പ്രതീക്ഷകൾ വർധിപ്പിന്നുണ്ട്. ഘാനക്കെതിരേ പെനാൽട്ടിയിലൂടെ ആദ്യ ഗോൾ നേടിയും മൂന്നാം ഗോളിന് വഴിയൊരുക്കിയും റൊണാൾഡോ തിളങ്ങിയ മത്സരം തങ്ങൾക്കൊപ്പമാക്കിയ പോർച്ചുഗൽ, ഇന്ന് വിജയിച്ച് ഗ്രൂപ്പിൽ ബഹുദൂരം മുന്നിലെത്താനുള്ള തന്ത്രങ്ങളുമായാവും കളത്തിലിറങ്ങുക. റോണോക്കൊപ്പം ഫെലിക്‌സും ബ്രൂണോയും മുന്നേറ്റത്തിൽ മികവ് കാട്ടുന്നുണ്ടെന്നതും പോർച്ചുഗലിന്റെ പ്രതീക്ഷകൾ വാനോളമുയർത്തുന്നു. ബെർണാഡോ സിൽവയും റൂബൻ നെവാസും ഒറ്റാവിയോയും നിയന്ത്രിച്ച മധ്യനിരയും പ്രതീക്ഷക്കൊത്ത പ്രകടനം പുറത്തെടുത്തിരുന്നു. പ്രതിരോധത്തിലെ ചില പോരായ്മകളാണ് പോർച്ചുഗൽ ക്യാംപിൽ ആശങ്കയുണ്ടാക്കുന്ന കാര്യങ്ങളിലൊന്ന്. ഗോൾകീപ്പർ മികവ് കാണിച്ചെങ്കിലും അവസാനത്തിൽ വരുത്തിയ പിഴവ് ഭാഗ്യം കൊണ്ട് രക്ഷപ്പെട്ടില്ലായിരുന്നെങ്കിൽ പോർച്ചുഗലിന്റെ കാര്യവും പരുങ്ങലിലാവുമായിരുന്നു.

മത്സരത്തിൽ ജയം നേടി റണ്ടാം റൗണ്ട് ഉറപ്പിക്കാനുള്ള പോർച്ചുഗൽ ശ്രമങ്ങൾക്ക് കടിഞ്ഞാണിട്ട് വിജയം തങ്ങൾക്കൊപ്പമാക്കാനാണ് ഉറുഗ്വേ കളത്തിലിറങ്ങുന്നത്. ദക്ഷിണ കൊറിയക്കെതിരേ ഗോൾരഹിത സമനിലയിൽ കുരുങ്ങിപ്പോയ അവർക്ക് ഇന്നത്തെ മത്സരം ജയിച്ചേ തീരു. അല്ലായെങ്കിൽ രണ്ടാം റൗണ്ട് സ്വപ്‌നങ്ങൾ വിഫലമാകും. സുവാരസ്, ന്യൂനസ്, പെല്ലിസ്ട്രി മുന്നേറ്റ ത്രയം കഴിഞ്ഞ മത്സരത്തിൽ മങ്ങിപ്പോയത് അവരെ കാര്യമായി ബാധിച്ചിട്ടുണ്ട്. ഇതിൽ ഒരു മാറ്റമുണ്ടാക്കുകയാവും ഉറുഗ്വേയുടെ ലക്ഷ്യം. വാൽവെർഡെ നയിക്കുന്ന മധ്യനിര കഴിഞ്ഞ മത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. ഇത് തുടർന്നാൽ പോർച്ചുഗലിന് മേൽ വെല്ലുവിളി ഉയർത്താനാവുമെന്ന പ്രതീക്ഷയും ഉറുഗ്വേക്കുണ്ട്. ഗോഡിന്റെ നേതൃത്വത്തിലുള്ള പ്രതിരോധവും ഗോൾവല കാക്കുന്ന പൊച്ചെറ്റും ഉറുഗ്വേയുടെ പ്രതീക്ഷകൾക്ക് ആക്കം കൂട്ടുന്നു. വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിക്കാതെ ഇരുടീമും കളിക്കളത്തിലിറങ്ങുമ്പോൾ മത്സരത്തിന് മൂർച്ച കൂടുമെന്നുറപ്പാണ്. ആദ്യ മത്സരത്തിൽ നിന്ന് ഒരു മാറ്റവുമായാവും പോർച്ചുഗൽ ഇന്നിറങ്ങുക. മധ്യനിരയിൽ ഒറ്റാവിയോക്ക് പകരം കാർവലോ ആദ്യ ഇലവനിൽ സ്ഥാനം പിടിക്കും. ആദ്യ മത്സരത്തിലെ ടീമിനെ തന്നെ നിലനിർത്തിയാണ് ഉറുഗ്വേ കളത്തിലിറങ്ങുക.

സാധ്യത ഇലവൻ

പോർച്ചുഗൽ: കോസ്റ്റ, കാൻസലോ, ഡയസ്, ഡാനിലോ, ഗ്യുരീറോ, ബെർണാർഡോ സിൽവ, റൂബൻ നവാസ്, കാർവലോ, ബ്രൂണോ ഫെർണാണ്ടസ്, റൊണാൾഡോ, ഫെലിക്‌സ്.
ഉറുഗ്വേ: പൊച്ചെറ്റ്, കാസിറസ്, ഗോഡിൻ, ജിമെനെസ്, ഒലിവേറ, വാൽവെർദെ, ബെന്റാൻകുർ, വെസിനോ, പെല്ലിസ്ട്രി, സുവാരസ്, ന്യൂനസ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിവിൽ എൻജിനീയർമാരെ വെട്ടിക്കുറയ്ക്കാൻ കെ.എസ്.ഇ.ബി

Kerala
  •  11 days ago
No Image

ക്ഷേമപെൻഷൻ തട്ടിപ്പ്: സർക്കാരിന് പരാതിപ്രളയം

Kerala
  •  11 days ago
No Image

ഇക്കുറി ലിവര്‍പൂളിനോട്; നാണക്കേട് മാറ്റാനാകാതെ സിറ്റി; തുടര്‍ച്ചയായ നാലാം മത്സരത്തിലും പരാജയം

Football
  •  11 days ago
No Image

മഴ: നാലു ജില്ലകളിൽ ഇന്ന് അവധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്: തിരുവണ്ണാമലൈയില്‍ ഉരുള്‍പൊട്ടല്‍; ഏഴ് പേര്‍ക്കായി തിരച്ചില്‍

National
  •  12 days ago
No Image

തദ്ദേശവാർഡ് വിഭജനം; പരാതികൾ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ നാല് വരെ നീട്ടി

Kerala
  •  12 days ago
No Image

കേരളത്തിൽ നാളെ ആറ് ജില്ലകളിൽ റെഡ് അലർട്ട്

Kerala
  •  12 days ago
No Image

ഭക്ഷണവും വെള്ളവുമില്ലാതെ 13 മണിക്കൂർ; കുവൈത്ത് വിമാനത്താവളത്തിൽ കുടുങ്ങി ഇന്ത്യൻ യാത്രക്കാർ

Kuwait
  •  12 days ago
No Image

മഴ ശക്തം: പത്തനംതിട്ടയിലും, കോട്ടയത്തെ രണ്ട് താലൂക്കുകളിലും നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 

Kerala
  •  12 days ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി; ​ഗോവയെ വീഴ്ത്തി കേരളം

Cricket
  •  12 days ago