HOME
DETAILS

കയര്‍മേഖലയെ കരകയറ്റണം

  
backup
September 08 2021 | 19:09 PM

89538653251213-2

 


ഡോ. അബേഷ് രഘുവരന്‍

കേരളത്തില്‍ ഏതാണ്ട് 2.5 ലക്ഷം പേരാണ് കയര്‍ മേഖലയില്‍ ജോലിചെയ്യുന്നത്. അതില്‍ ഏതാണ്ട് മുക്കാല്‍ ഭാഗവും സ്ത്രീകളുമാണ്. വിദേശികളായ ജെയിംസ് ഡാറയും ഹെന്റി സ്‌മെയിലും 1859 ല്‍ ആദ്യത്തെ കയര്‍ ഫാക്ടറി ആലപ്പുഴയില്‍ സ്ഥാപിക്കുമ്പോള്‍ അത് ലക്ഷക്കണക്കിന് തൊഴിലാളികള്‍ക്ക് ജോലി നല്‍കുന്ന വ്യവസായമായി മാറുമെന്ന് ഒരുപക്ഷേ കരുതിയിട്ടുണ്ടാവില്ല. ഏറ്റവുമധികം സ്ത്രീകള്‍ തൊഴിലെടുക്കുന്ന രാജ്യത്തെതന്നെ ഏറ്റവും പ്രധാനപ്പെട്ട ചെറുകിടവ്യവസായമെന്നനിലയില്‍ കയര്‍ വ്യവസായം പടര്‍ന്നുപന്തലിച്ചപ്പോള്‍ ലോകത്തിനുമുന്നില്‍ കേരളത്തിന് അത് അഭിമാനമുഹൂര്‍ത്തമായി. എന്നാല്‍ ആ കുതിപ്പിനൊടുവില്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്താനായിരുന്നു കയറിന്റെ വിധി. ഇപ്പോഴും അത്രതന്നെ ആള്‍ക്കാര്‍ പണിയെടുക്കുന്നുണ്ടെങ്കിലും മേല്‍പ്പറഞ്ഞ കയറിന്റെ പ്രതാപകാലത്തിനെ അപേക്ഷിച്ച് ഇന്ന് അതിന്റെ നിഴല്‍മാത്രമായി ഒതുങ്ങിപ്പോയത് ആ പാരമ്പര്യം നിലനിര്‍ത്താനും കാലത്തിനനുസരിച്ചു വ്യവസായരംഗം പരിഷ്‌കരിക്കാനും ഈ രംഗത്തുള്ളവര്‍ വിസമ്മതിച്ചതിന്റെ ഫലമായാണെന്നും കാണാന്‍ സാധിക്കും. സംസ്ഥാനത്തെ കയര്‍ മേഖല കാലങ്ങളായി ഉയിര്‍പ്പിനായി കാത്തിരിക്കുകയാണ്. ആഗോളവ്യവസായരംഗത്ത് കേരളത്തെ അടയാളപ്പെടുത്തുന്ന കയര്‍വ്യവസായം ഇന്ന് വെറുമൊരു നിഴല്‍മാത്രമായി അവശേഷിക്കുന്നു.
ഒരുകാലത്ത് കേരളത്തിന്റെയാകെ സമ്പദ്‌വ്യവസ്ഥയില്‍ കാര്യമായ ചലനം നടത്തിയിരുന്ന കയര്‍ വ്യവസായം ഇന്ന് പലകാരണങ്ങള്‍ തകര്‍ച്ചയുടെ വക്കിലാണ്. രാജ്യത്തിന്റെ കയര്‍ കയറ്റുമതിരംഗം സമ്പന്നമാകുമ്പോഴും കേരം നിറഞ്ഞ കേരളനാടിന്റെ സംഭാവന ശുഷ്‌കമാകുകയും ചെയ്യുന്നതിലെ വൈരുധ്യതയ്ക്ക് കാരണങ്ങള്‍ പലതാണ്. നമ്മുടെ അയല്‍സംസ്ഥാനമായ തമിഴ്‌നാട്ടിലുള്ളതിനേക്കാള്‍ തൊഴിലാളികളുടെ കൂലി കൂടുതലാണെന്നതാണ് കയര്‍ വ്യവസായം തമിഴ്‌നാട്ടിലേക്ക് പറിച്ചുനടുവാന്‍ പ്രധാനകാരണമായി പറയപ്പെടുന്നത്. ഇവിടെ ഒരു തൊഴിലാളിക്ക് നല്‍കേണ്ട തുകയുടെ പകുതികൂലി മാത്രം അവിടെ നല്‍കിയാല്‍ മതിയാകും എന്നുമാത്രമല്ല, അവര്‍ മലയാളികളേക്കാള്‍ അധ്വാനശീലരുമാണ്. തമിഴ്‌നാട്ടില്‍ ഇന്ന് പ്രവര്‍ത്തിക്കുന്ന പകുതിയിലധികം കയര്‍ ഫാക്ടറികളും മലയാളികളുടേതാണെന്നതും കൗതുകകരമാണ്. അവര്‍ക്ക് ഇവിടെ കച്ചവടം ചെയ്യുന്നതിനേക്കാള്‍ ലാഭകരമായി തമിഴ്‌നാട്ടില്‍ ചെയ്യാന്‍ കഴിയുന്നതിനു കാരണങ്ങള്‍ മേല്‍പ്പറഞ്ഞ കൂലിയിലെ വ്യത്യാസം, ട്രേഡ് യൂണിയനുകളുടെ ഇടപെടലുകള്‍, അസംസ്‌കൃതവസ്തുക്കളുടെ ലഭ്യത അങ്ങനെ പലതരം കാരണങ്ങളുണ്ട്.


കേരളത്തിലെ കയര്‍ വ്യവസായശോഷണത്തിന്റെ തുടക്കം തെങ്ങിന്റെ ആകെസംഖ്യയില്‍ വന്ന വലിയ ഇടിവാണ്. പണ്ട് കേരം തിങ്ങിനിറഞ്ഞ നാട്ടില്‍ ഇന്ന് തെങ്ങുകളുടെ എണ്ണത്തില്‍ വലിയ കുറവാണ് വന്നിരിക്കുന്നത്. ഇന്ന് കേരളത്തില്‍ തെങ്ങിന്‍ തോപ്പുകള്‍ അപൂര്‍വമാണ്. അതില്‍ ഏറെയും കള്ളുചെത്തുമായി പിണഞ്ഞുകിടക്കുകയുമാണ്. കൂടാതെ മണ്ഡരി പോലെയുള്ള രോഗങ്ങളെ ക്രിയാത്മകമായി പ്രതിരോധിക്കാന്‍ കാട്ടിയ അലംഭാവവും തേങ്ങ ഉല്‍പ്പാദനത്തെ പ്രതികൂലമായി ബാധിക്കുകയും അതുവഴി കയറിന്റെ അസംസ്‌കൃതവസ്തുവായ തൊണ്ടിന്റെ ലഭ്യതയില്‍ വലിയ കുറവുണ്ടാവുകയും ചെയ്തിട്ടുണ്ട്. ഉള്ള തെങ്ങുകള്‍ സംസ്ഥാനത്താകമാനം കൃത്യമായി ചിതറിക്കിടക്കുകയും ചെയ്യുന്നത് അവ ശേഖരിക്കുന്നതിലും പ്രതിസന്ധി സൃഷ്ടിച്ചു. തമിഴ്‌നാട്ടില്‍ നിന്ന് ചെറിയവിലയ്ക്ക് ചകിരികൂടി എത്തിയതോടെ കേരളത്തില്‍ തൊണ്ടുസംഭരണം ഏതാണ്ട് ഇല്ലാതാവുകയും അത് ചകിരി സംസ്‌കരണയൂണിറ്റുകള്‍ അപ്രത്യക്ഷമാവാന്‍ കാരണമാകുകയും ചെയ്തു. ഇന്ന് കേരളത്തിലെ കയര്‍ മാറ്റ്, മാറ്റിങ് യൂണിറ്റുകളിലേക്ക് ആവശ്യമുള്ള ചകിരിയുടെ എണ്‍പതുശതമാനവും തമിഴ്‌നാട്ടില്‍ നിന്നാണ് വരുന്നത്. കയര്‍ വ്യവസായത്തിന്റെ ഈറ്റില്ലമെന്ന് അവകാശപ്പെടുന്ന കേരളത്തിനാവശ്യമായ അസംസ്‌കൃതവസ്തുക്കള്‍ മറ്റൊരു സംസ്ഥാനത്തുനിന്നു ഇറക്കുമതി ചെയ്യണമെന്ന അവസ്ഥ സംജാതമായെങ്കില്‍ ആ വ്യവസായത്തിന്റെ തകര്‍ച്ചയ്ക്ക് മറ്റെന്തുകാരണമാണ് വേണ്ടത്!


ഈ വ്യവസായവുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളുടെ അപര്യാപ്തതയും ഇതിന് കാരണമാകുന്നുണ്ട്. കയര്‍ഫെഡ്, കയര്‍ കോര്‍പറേഷന്‍, ഫോം മാറ്റിങ്‌സ്, കയര്‍ ഗവേഷണ കേന്ദ്രങ്ങളായ കേന്ദ്ര കയര്‍ ഗവേഷണകേന്ദ്രം, എന്‍.സി.എം.ആര്‍.ഐ എന്നിങ്ങനെ ധാരാളം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ കയര്‍ മേഖലയുടെ ഉന്നമനത്തിനായി സംസ്ഥാനത്തു സേവനമനുഷ്ഠിക്കുമ്പോഴും കയര്‍ രംഗം ഇങ്ങനെ തളരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യം പ്രസക്തമാണ്. സര്‍ക്കാര്‍ കയര്‍ മേഖലയ്ക്ക് വലിയ പ്രാധാന്യം നല്‍കുമ്പോഴും ഈ രംഗത്തെ സര്‍ക്കാര്‍ മേഖലയിലെ ചെറുകിട, സഹകരണ സംഘങ്ങള്‍ തകര്‍ച്ചയെ നേരിടുകയും അസംഖ്യം സ്വകാര്യവ്യവസായ കമ്പനികള്‍ വലിയ ലാഭം കൊയ്യുകയും ചെയ്യുന്നതിലെ വൈരുധ്യത സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ തേടുന്നുണ്ട്.
കയറും കയറുല്‍പ്പന്നങ്ങളും കൃത്യമായസമയത്തു സംഭരിക്കുവാനും അത് മാര്‍ക്കറ്റ് ചെയ്യാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അപര്യാപ്തമാകുന്നതും സ്വകാര്യമേഖലയ്ക്ക് ഉണര്‍വാകുന്നു. കടമെടുത്തും കിടപ്പാടും പണയം വച്ചും ഒക്കെ ഈ മേഖലയില്‍ നിക്ഷേപം നടത്തുന്ന ചെറുകിട കമ്പനികളും സഹകരണ സ്ഥാപനങ്ങളും അവരുടെ ഉല്‍പ്പന്നങ്ങള്‍ യഥാസമയം വിപണനം ചെയ്യാന്‍ കഴിയാതെവരികയും കൃത്യമായ വരുമാനം ലഭിക്കാതെവരികയും ചെയ്യുന്നതുവഴി ഈ രംഗത്തോട് വിടപറയാന്‍ കൂടി നിര്‍ബന്ധിതരാകുന്നു.
എന്നിരുന്നാലും, കയര്‍ മേഖല പരിഹാരമില്ലാത്ത വ്യവസായമേഖലയുടെ കൂട്ടത്തില്‍ കൂട്ടേണ്ടതില്ല. സര്‍ക്കാരിന്റെ ക്രിയാത്മകമായ ഇടപെടലുകള്‍ ഈ രംഗത്തിന്റെ ഉണര്‍വിന് സഹായകരമാകും. തൊഴിലാളികളുടെ കൂലി കുറയ്ക്കുന്നത് പ്രായോഗികമല്ല. പകരം, ആ കൂലിയോട് തൊഴിലാളികള്‍ കൂറുപുലര്‍ത്തിക്കൊണ്ട് തൊഴിലക്ഷമത കൂട്ടാന്‍ ആവശ്യമായ ഇടപെടലുകളാണ് നടത്തേണ്ടത്. തെങ്ങിന്റെ ആ നല്ലകാലം തിരികെ കൊണ്ടുവരുന്നതിന്റെ ഭാഗമായി മറ്റേതൊരു വിളകളെപ്പോലെയും തെങ്ങിന്‍ തൈകള്‍ നടാന്‍ കൃഷിവകുപ്പിന്റെ ഭാഗത്തുനിന്നും ഇടപെടലുകള്‍ ആവശ്യമാണ്. കോക്കനട്ട് ഡെവലപ്‌മെന്റ് ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങളും കാസര്‍കോടും കായംകുളത്തുമുള്ള കേന്ദ്ര തോട്ടവിള ഗവേഷണകേന്ദ്രങ്ങളുടെ സാങ്കേതിക സഹായങ്ങളും ഒക്കെ കയര്‍ ഗവേഷണവുമായി ബന്ധിപ്പിച്ചുകൊണ്ട് ഒരു സംയോജിത ഗവേഷണവും വ്യവസായവുമായി മുന്നോട്ടുപോകണം.


കയര്‍ ഉപയോഗിച്ചുള്ള മൂല്യവര്‍ധിതവസ്തുക്കള്‍ ഉല്‍പ്പാദിപ്പിക്കുക എന്നതാണ് മറ്റൊരു പ്രധാനപരിഹാരം. കയര്‍ ബെഡുകള്‍, കയര്‍ ആഭരണങ്ങള്‍, അലങ്കാരവസ്തുക്കള്‍, കരകൗശലവസ്തുക്കള്‍, ചകിരിച്ചോറ് ജൈവവളങ്ങള്‍, കയര്‍ ഫര്‍ണിച്ചറുകള്‍ എന്നിങ്ങനെ എണ്ണിയാലൊടുങ്ങാത്ത മൂല്യവര്‍ധിതഉത്പന്നങ്ങള്‍ കയറുപയോഗിച്ചുകൊണ്ട് ഉണ്ടാക്കാന്‍ കഴിയും. എന്നാല്‍ അതൊക്കെയും ഗവേഷണസ്ഥാപനങ്ങളിലെ എക്‌സിബിഷന്‍ ടേബിളുകളില്‍ മാത്രമായി ഒതുങ്ങിപ്പോകുകയാണ്. അത് വ്യാവസായികാടിസ്ഥാനത്തില്‍ വിപണനം ചെയ്യുന്ന കാര്യത്തില്‍ നാം അമ്പേ പരാജയമാണ്. 2018 ലെ ലോകപരിസ്ഥിതിദിനത്തിന്റെ ആഘോഷങ്ങള്‍ക്ക് വേദിയായത് ഇന്ത്യയായിരുന്നു. ഡല്‍ഹിയില്‍വച്ചു സംഘടിപ്പിക്കപ്പെട്ട പരിപാടിയില്‍ കേന്ദ്ര കയര്‍ ഗവേഷണകേന്ദ്രത്തെ പ്രതിനിധീകരിച്ചുകൊണ്ട് കയര്‍ ഉത്പന്നങ്ങളുടെ എക്‌സിബിഷന് പങ്കെടുക്കാന്‍ ലേഖകന് അവസരം ലഭിച്ചിരുന്നു. അതിലൂടെ ഇത്തരം മൂല്യവര്‍ധന ഉത്പന്നങ്ങളുടെ ഉയര്‍ന്ന വിപണനസാധ്യതകള്‍ തൊട്ടറിയാന്‍ സാധിച്ചു. എന്നാല്‍ ഇപ്പോഴും അതൊക്കെ വാണിജ്യവല്‍ക്കരിക്കുന്നകാര്യത്തില്‍ ഒരടി മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞിട്ടില്ല.


കയറിലും ചകിരിച്ചോറില്‍ നിന്നുമൊക്കെ വലിയ വ്യാവസായിക പ്രാധാന്യമുള്ള ലിഗ്‌നോസല്‍ഫോണേറ്റ്, സെല്ലോലോസ്, നാനോസെല്ലുലോസ് തുടങ്ങിയ പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്ന ഗവേഷണങ്ങള്‍ വിജയം കണ്ടിട്ടുണ്ട്. ഒപ്പം, മറ്റുചില പദാര്‍ഥങ്ങള്‍ വേര്‍തിരിച്ചെടുക്കുന്നതിന്റെ ഗവേഷണങ്ങള്‍ ലേഖകന്റെ മേല്‍നോട്ടത്തില്‍ കൊച്ചി സര്‍വകലാശാലയില്‍ നടക്കുന്നുണ്ട്. എന്നാല്‍ അതൊന്നും വ്യവസായടിസ്ഥാനത്തില്‍ ചെയ്തുകൊണ്ട് അതിന്റെ പ്രയോജനം കയര്‍ മേഖലയ്ക്കും അതുവഴി രാജ്യത്തിന്റെ പുരോഗതിക്കും പ്രയോജനപ്പെടുത്താന്‍ നമുക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. സര്‍ക്കാരിന്റെ ശക്തമായ പിന്തുണയാല്‍ മാത്രമേ അത് സാധ്യമാവുകയുമുള്ളൂ. താമസിയാതെ അതുണ്ടാവും എന്നുതന്നെ നമുക്ക് കരുതാം.


തൊഴില്‍രഹിതരായ ധാരാളം ചെറുപ്പക്കാരും സ്ത്രീകളും നാട്ടില്‍ പെരുകുമ്പോഴാണ് നാം മേല്‍പ്പറഞ്ഞ മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ നിര്‍മാണവും വിപണനവും ഉള്‍പ്പെടെയുള്ളവയുടെ സാധ്യതയെ മനപ്പൂര്‍വം മറക്കാന്‍ ശ്രമിക്കുന്നത്. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് 'കയര്‍ മാളുകള്‍' സ്ഥാപിക്കുന്നതിലൂടെ അവിടെ കയര്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് ചെയ്യുകയും ഇതിന്റെ ആവശ്യകത വര്‍ധിക്കുകയും അതുവഴി വലിയൊരുശതമാനം ആള്‍ക്കാര്‍ക്ക് ജോലിനല്‍കുവാനും സാധിക്കും. പരമ്പരാഗത കയറുത്പന്നങ്ങള്‍ ഉണ്ടാക്കുന്ന തൊഴിലാളികള്‍ക്ക് പുറമെയാണിത് എന്നോര്‍ക്കണം. സമാന്തരമായി കയര്‍ ഗവേഷണകേന്ദ്രങ്ങളില്‍ നൂതനമായ ഉത്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുകയും വേണം. കേരളത്തിലേക്ക് വരുന്ന വിദേശീയരായ ടൂറിസ്റ്റുകളെ കയറുല്‍പന്നങ്ങള്‍ വലിയൊരളവില്‍ ആകര്‍ഷിക്കുന്നുണ്ട്. ആ അവസരം പ്രയോജനപ്പെടുത്തണം. അത്തരം ഇടപെടലുകള്‍ കയര്‍ മേഖലയ്ക്ക് വലിയ ഉണര്‍വ് സമ്മാനിക്കുമെന്നതില്‍ സംശയം വേണ്ട.


വിദേശത്തേക്ക് കയറ്റിയയക്കപ്പെടുന്ന കയറുത്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കുന്ന രാജ്യത്തെതന്നെ ഏകസ്ഥാപനം ആലപ്പുഴയിലെ കേന്ദ്ര കയര്‍ ഗവേഷണകേന്ദ്രമാണ്. അതുകൊണ്ടുതന്നെ അവിടെയുണ്ടാകുന്ന പരിശോധനയുടെ ഭാരവും കൂടുതലാണ്. ആ രംഗത്തേക്ക് കൂടുതല്‍ ഇടപെടലുകള്‍ നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മുന്നോട്ടുവരണം. കയര്‍ കോര്‍പറേഷന്‍, കയര്‍ഫെഡ്, എന്‍.സി.എം.ആര്‍.ഐ എന്നിവിടങ്ങളിലൊക്കെ ലളിതമായി ചെയ്യുന്ന ടെസ്റ്റുകള്‍ കൂടുതല്‍ സാങ്കേതിക സൗകര്യങ്ങളോടെ അന്താരാഷ്ട്രനിലവാരത്തിലേക്ക് ഉയര്‍ത്തുകവഴി ആ വഴിയിലും സര്‍ക്കാരിന് വലിയ വരുമാനം നേടാനാകും. കൂടാതെ കയറുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ തൊഴിലധിഷ്ഠിതമായ ഹ്രസ്വകോഴ്‌സുകള്‍ ആരംഭിക്കുകയുമാകാം. കയര്‍ ബോര്‍ഡിന്റെ കീഴിലുള്ള എന്‍.സി.റ്റി.ഡി.സിയില്‍ ഡിപ്ലോമ കോഴ്‌സുകള്‍ നടത്തിവരുന്ന മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനങ്ങളിലും പരിശീലനകേന്ദ്രങ്ങള്‍ സ്ഥാപിക്കാവുന്നതാണ്. പുതുതലമുറയെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാന്‍ അത് സഹായകരമാകും. ഒപ്പം കയര്‍ ഗവേഷണങ്ങള്‍ കൂടുതല്‍ ത്വരിതപ്പെടുത്തേണ്ടതും അത്യാവശ്യമാണ്. പുതിയ കണ്ടുപിടുത്തങ്ങള്‍ക്ക് മുതിരാതെ നിലവിലുള്ള ശാസ്ത്രനേട്ടങ്ങളില്‍ മാത്രം അഭിരമിച്ചുകൊണ്ട് എത്രനാള്‍ ഒരു തൊഴില്‍മേഖലയ്ക്കു മുന്നോട്ടുപോകാനാകും. കാലവും മാറിയ സാഹചര്യവും ആവശ്യപ്പെടുന്നതരത്തില്‍ നൂതനമായ കണ്ടുപിടുത്തങ്ങള്‍ ഉണ്ടായിട്ടില്ലെങ്കില്‍ അത് കയര്‍ മേഖലയുടെ തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുകയേയുള്ളൂ.

(കൊച്ചി സര്‍വകലാശാല, സെന്റര്‍ ഫോര്‍ സൊസൈറ്റിയില്‍ അസിസ്റ്റന്റ് പ്രൊഫസറും കേന്ദ്ര കയര്‍ ഗവേഷണ കേന്ദ്രത്തിലെ മുന്‍ പ്രൊജക്ട് അസോസിയേറ്റുമാണ് ലേഖകന്‍)



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹജ്ജ് 2025; കൂടുതൽ തീർഥാടകർ മലപ്പുറത്ത് നിന്ന്

Kerala
  •  19 days ago
No Image

 മെസിയെ പരിശീലിപ്പിക്കാൻ ഇനി മഷറാനോ! മുന്‍ പ്രതിരോധക്കാരന്‍ ഇന്റര്‍ മയാമി കോച്ച്

Football
  •  19 days ago
No Image

മണിപ്പൂർ കലാപം; 10,000 സൈനികരെ കൂടി അയക്കാൻ കേന്ദ്രം

latest
  •  19 days ago
No Image

ഷാര്‍ജയിൽ റോഡ് നിയമങ്ങള്‍ പാലിക്കാത്തവരെ പിടികൂടാന്‍ പുതിയ സ്മാര്‍ട് ക്യാമറകള്‍ സ്ഥാപിക്കും 

uae
  •  19 days ago
No Image

ഉഗ്രശബ്ദവും നിയമവിരുദ്ധവുമായ രൂപമാറ്റവും; 12019 വാഹനങ്ങൾക്ക് പിഴ ചുമത്തി ദുബൈ

uae
  •  19 days ago
No Image

കണ്ണൂരില്‍ നഴ്‌സിങ് വിദ്യാര്‍ഥി ഹോസ്റ്റല്‍ ശുചിമുറിയില്‍ മരിച്ച നിലയില്‍ 

Kerala
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഷാർജ റോഡ് ശനിയാഴ്ച താൽക്കാലികമായി അടയ്ക്കും

uae
  •  19 days ago
No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago