അഫ്ഗാന്: ഇന്ത്യ-റഷ്യ-യു.എസ് ചര്‍ച്ച നടന്നു
തീവ്രവാദം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി സഹകരിക്കും
ന്യൂഡല്‍ഹി: അഫ്ഗാന് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ മേഖലയില്‍ സമാധാനം ഉറപ്പാക്കുന്നതിന് സഹകരിക്കാന്‍ ഇന്ത്യയും റഷ്യയും യു.എസും തമ്മില്‍ ധാരണ. ഇന്ത്യ സന്ദര്‍ശിക്കുന്ന റഷ്യന്‍ സെക്യൂരിറ്റി കൗണ്‍സില്‍ സെക്രട്ടറി നിക്കോളായ് പത്രുഷേവ്, അമേരിക്കന്‍ ചാരസംഘടനയായ സി.ഐ.എ മേധാവി വില്യം ജെ ബേണ്‍സ് എന്നിവര്‍ ഇന്ത്യന്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹ്യ സാഹചര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ച ചെയ്തതായി റഷ്യന്‍ എംബസി അറിയിച്ചു.
അഫ്ഗാനിസ്ഥാനിലെ യുദ്ധം മൂലമുണ്ടായ പലായനം അടക്കമുള്ള പ്രശ്നങ്ങളില്‍ ഇരുരാജ്യങ്ങളുടെയും യോജിച്ച ഇടപെടലുകളുണ്ടാകും. അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ അതിക്രമങ്ങളോ വംശീയ പ്രശ്നങ്ങളോ ഉണ്ടാകാതെ നോക്കുന്നതിനുള്ള നടപടികളിലും സഹകരണവുമുണ്ടാകും. തീവ്രവാദം അടക്കമുള്ള വിഷയങ്ങളില്‍ ഇന്ത്യയുമായി സഹകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."