ത്രിപുരയില്‍ സി.പി.എം ഓഫിസുകള്‍ അഗ്നിക്കിരയാക്കി
അഗര്‍ത്തല: ത്രിപുരയില്‍ സി.പി.എം ഓഫിസുകള്‍ക്ക് നേരെ വ്യാപക അക്രമം. വിവിധ പ്രദേശങ്ങളില്‍ പാര്‍ട്ടി ഓഫിസുകള്‍ അഗ്നിക്കിരയാക്കിയെന്നും ബി.ജെ.പിയാണ് അക്രമത്തിന് പിന്നിലെന്നും സി.പി.എം ആരോപിച്ചു. സൊനാമുര, ഉദൈപൂര്, ബിഷാല്ഘഡ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. ചില പത്ര ഓഫിസുകളും തീയിട്ടതായി റിപ്പോര്‍ട്ടുണ്ട്. സുസ്മിത ദേവിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസ് സംഘം സ്ഥലത്തെത്തി.
നേരത്തെ അഗര്‍ത്തലയില്‍ ബി.ജെ.പിയുടെ റാലി നടന്നിരുന്നു. ഇതോടൊപ്പം ഡി.വൈ.എഫ്.ഐയും പ്രകടനം നടത്തി. ബി.ജെ.പി പ്രവര്‍ത്തകര്‍ തങ്ങളുടെ റാലി തടഞ്ഞെന്നും കൈയേറ്റം ചെയ്തെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പരുക്കേറ്റ നിലയില്‍ ഏതാനും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെയും ബി.ജെ.പി പ്രവര്‍ത്തകരെയും ആശുപത്രിയിലും പ്രവേശിപ്പിച്ചു.
അഗര്‍ത്തലയിലെ സി.പി.എം ഓഫിസുകളായ ബനുരാഥ് ഭവന്, ദസ്റത്ത് ഭവന് എന്നിവയും അഗ്നിക്കിരയാക്കി. പാര്‍ട്ടി ഓഫിസിനു സമീപം നിര്‍ത്തിയിട്ട ഇടത് എം.എല്‍.എ രത്തന്‍ ഭൗമിക്കിന്റെ കാറും തകര്‍ത്തു. എന്നാല്‍ സി.പി.എം ആസൂത്രണം ചെയ്ത ആക്രമണമാണ് നടന്നതെന്ന് ബി.ജെ.പി വക്താവ് നബേന്ദു ബട്ടാചാര്യ പറഞ്ഞു. എന്നാല്‍ വിഡിയോ ദൃശ്യങ്ങളില്‍ ബി.ജെ.പി ആക്രമണം വ്യക്തമാണെന്ന് സി.പി.എം നേതാവ് സുജന്‍ ചക്രബര്‍ത്തി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."